Follow by Email

Friday, August 17, 2007

സ്നേഹിതരുടെ ശ്രദ്ധയ്ക്ക്‌...

പേരില്‍ മാത്രം പ്രതാപമുള്ള 'പ്രതാപേട്ടന്‍' എന്ന്‌ ഞാന്‍ വിളിക്കുന്ന പ്രതാപചന്ദ്രന്‍ എന്ന വെബ്‌ ജേര്‍ണലിസ്റ്റാണു ബ്ളോഗിനെക്കുറിച്ച്‌ ആദ്യമായി എന്നോട്‌ പറയുന്നത്‌. എങ്ങനെ ഒരു ബ്ളോഗ്‌ തുടങ്ങാം എന്നതിനെക്കുറിച്ചും അദ്ദേഹം എനിക്ക്‌ വിവരിച്ച്‌ തരികയും അവ ശ്രദ്ധിച്ച്‌ തന്നെ ഞാന്‍ കേള്‍ക്കുകയും ചെയ്തു. പക്ഷേ 'ക്യാ ഫല്‍'(എന്ത്‌ ഫലം? എന്ന്‌ മലയാളത്തില്‍) ജന്‍മനാ തന്നെ ബൌദ്ധികമായി ഒരു കീഴാളനായി പോയതിനാല്‍ പ്രതാപേട്ടന്‍ പറഞ്ഞതത്രയും എണ്റ്റെ ഇടതുചെവിയിലൂടെ കടന്ന്‌ തലച്ചോറിനൊരു നേര്‍ത്ത അസ്വസ്ഥതപോലും നല്‍കാതെ വലതുചെവിയിലൂടെ ഇറങ്ങി പാഞ്ഞ്‌ പറമ്പ്‌ കടന്നിരിന്നു. എങ്കിലും എന്നെങ്കിലും ഒരു ബ്ളോഗനാവുന്നതിനെക്കുറിച്ച്‌ ഞാന്‍ സ്വപ്നം കണ്ടിരുന്നു. എണ്റ്റെ അനുഭവങ്ങളും, ചിന്തകളും, സ്വപ്നങ്ങളും, വ്യാകുലതകളും നഷ്ടങ്ങളുമൊക്കെത്തന്നെ ഞാന്‍ നേരില്‍ക്കണ്ടിട്ടുള്ളവരും അല്ലാത്തവരുമായ എണ്റ്റെ സ്നേഹിതരോട്‌ പങ്കുവയ്ക്കാമെന്നതുകൊണ്ടുതന്നെ എണ്റ്റെ സ്വപ്നം യാഥാര്‍ത്യമാക്കി മാറ്റേണ്ടത്‌ എണ്റ്റെ ആവശ്യമായി മാറി. അവസാനം വക്കാരിമഷ്ടണ്റ്റെയും, ആദിത്യണ്റ്റെയുമൊക്കെ സഹായത്താല്‍ എനിക്കും ഒരു ബ്ളോഗുണ്ടാക്കന്‍ പറ്റി. വിശാല മനസ്കനും, കുറുമാനും, കുഞ്ഞൂസും, ഡിങ്കനും, പാരിജാതനും, ദേവനും, കണ്ണൂസും, ബാജി ഓടംവേലിയും, സഹയാത്രികനും, എവൂരാനും, കുളംകലക്കിയും, അഗ്രജനും തുടങ്ങി സകല ബ്ളോഗര്‍മാരും എനിക്കു പ്രചോദനം നല്‍കുകയും ഒപ്പം തന്നെ എണ്റ്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുകയും ചെയ്തിട്ടുണ്ട്‌. കാരണം, ഇവരുടെയൊക്കെ അറിവും, അനുഭവപരിചയവും, വാക്കുകള്‍ക്കുള്ളിലൊളിഞ്ഞിരിക്കുന്ന നര്‍മ്മവും, തീക്ഷണതയുമൊക്കെ എത്ര ശക്തമാണ്‌, എത്ര മനോഹരമാണ്‌. ഇവരെപ്പോലെയൊക്കെ എഴുതാന്‍ കഴിയില്ലല്ലോ എന്നതില്‍ ദു:ഖിക്കുകയല്ല മറിച്ച്‌ ഇവരോടൊപ്പം എന്തെങ്കിലും കുറിക്കാന്‍ എനിക്കും അവസരം ലഭിച്ചല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ ഞാനിപ്പോള്‍.(ഇങ്ങനെ ചിന്തിക്കുമ്പോള്‍ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം എനിക്ക്‌ തിരിച്ച്‌ കിട്ടുന്നു)എങ്കിലും നെയ്യാര്‍ഡാമില്‍ കുളിക്കാനിറങ്ങുന്നവണ്റ്റെ മാനസികാവസ്ഥ തന്നെയാണ്‌ എനിക്കിപ്പോഴും।
പോകെ പോകെ ശരിയാവും അല്ലേ? കാത്തിരുന്ന്‌ പാര്‍ക്കലാം. ഓണാശംസകള്‍.

10 comments:

സുനീഷ് തോമസ് / SUNISH THOMAS said...

പടിഞ്ഞാറ്റിന്‍കരക്കാരാ....ഇപ്പുറത്ത് മീനച്ചില്‍കരയില്‍നിന്നൊരു ഓണാശംസ...!

SAJAN | സാജന്‍ said...

സ്വാഗതം മാഷേ, വലതുകാല്‍ വച്ചു കടന്നു വരൂ:)

പോങ്ങുമ്മൂടന്‍ said...

സുനീഷ്‌ തോമസേ... എണ്റ്റെ ബ്ളോഗന്‍ പൂറ്‍വികാ...താങ്കള്‍ക്കെണ്റ്റെ വന്ദനം. പ്രിയപ്പെട്ട സാജാ... സ്നേഹപൂറ്‍വ്വമുള്ള സ്വാഗതത്തിന്‌ നന്ദി. ചില അക്ഷരത്തെറ്റുകളും, ഭാഷാപരമായ ചില കുറവുകളും വന്നിട്ടുണ്ട്‌. ആദ്യ പോസ്റ്റ്‌ എന്ന നിലയില്‍ അവ ഞാന്‍ എഡിറ്റ്‌ ചെയ്യുന്നില്ല. തുടര്‍ന്ന് അത്തരം കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം. വരമൊഴിയെ പൂറ്‍ണ്ണമായും കീഴടക്കാനായിട്ടില്ല.

ദിവ (എമ്മാനുവല്‍) said...

സ്വാഗതം.

(മറ്റൊരു പടിഞ്ഞാറ്റിന്‍‌കരക്കാരന്‍)

മൂര്‍ത്തി said...

സ്വാഗതം..ഓണാശംസകള്‍...
qw_er_ty

ഏ.ആര്‍. നജീം said...

വന്നോളൂ വന്നോളൂ...
പിന്നെ പൊങ്ങുമൂടാ, എന്നെപൊലുള്ള മടിയന്മാര്‍ക്ക്
കമന്റാന്‍ തന്നെ മടിയാ അപ്പോ വേര്‍‌ഡ് വെരിഫിക്കേഷന്‍ കൂടി ചോദിച്ചാല്‍ പിന്നെ പറയേണ്ട. അതു കൊണ്ട് അതങ്ങു മാറ്റിയാല്‍ നന്നായേനേ..

പോങ്ങുമ്മൂടന്‍ said...

'ഉഗ്ര'മൂര്‍ത്തി പ്രണാമം.

പോങ്ങുമ്മൂടന്‍ said...

നന്ദി, ദിവ.

നജീം അത്‌ നമുക്ക്‌ പരിഹരിക്കാം. കമന്‍റിന്‌ നന്ദി.

ടിന്റുമോന്‍ said...

പ്രിയ പോങുംചേട്ടാ..

ബൂലോകക്ലബില്‍ പുതിയ അംഗത്വം കൊടുക്കല്‍ അവര്‍ ഈയിടെ നിര്‍ത്തിവെച്ചു എന്നാണറിവ്. എതായാലും, ആ ബ്ലോഗിലെ ഏതെങ്കിലും ഒരു പോസ്റ്റില്‍ ‘ന്നേം കൂട്ട്വോ’ ന്നൊരു കമന്റടിച്ചു നോക്കൂ. ഇമെയില്‍ ഐ ഡി കൊടുക്കാന്‍ മറക്കല്ലേ.. (ഇമെയില്‍ ഐ ഡി! അതല്ല)

( പി.എസ് :ക്ലബ്ബൊക്കെ ഒരു സങ്കല്‍പ്പം മാത്രാണ് കുട്ട്യേ )

പൈങ്ങോടന്‍ said...

നീ അങ്ക്ട് തൊടങ്ങ്ടാ ഗെഡ്യേ