Follow by Email

Thursday, November 27, 2008

ഭ്രാന്തപർവ്വവും ബെർളി തോമസും.

'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു.

എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :)

എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്‌വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ?

ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി.

ഇനി 'ഭ്രാന്തപർവ്വവും ബെർളി തോമസും' എന്ന തലക്കെട്ടിനെക്കുറിച്ച്.

മറ്റൊന്നുകൊണ്ടുമല്ല. ഈ പോസ്റ്റിന്റെ അവസാനഭാഗം എഴുതുന്നത് പാലാക്കാരുടെ അഭിമാനവും ബൂലോഗത്തെ 'ഒറ്റക്കൊമ്പനും' ബ്ലോഗിണിമാർക്ക് 'ഉൾപ്പുളക ദായകനും' അവരുടെ കണ്ണിലുണ്ണിയുമായ സാക്ഷാൽ ബെർളി തോമസാണ്.

( പ്രതിഭയുടെ കാര്യത്തിൽ എന്നോളം വരില്ലെങ്കിലും സ്വയം പുകഴത്തലിൽ ഞങ്ങൾ കട്ടകട്ടയ്ക്ക് നിൽക്കുന്നു എന്നതിനാലാണ് ഇത്രയ്ക്ക് ഞാനദ്ദേഹത്തെ പുകഴ്ത്തിയത്. ആരും കാര്യമായിട്ടെടുക്കേണ്ട. ബെർളിക്ക് കാര്യമായെടുക്കാം :-) )

കമന്റു വെള്ളവും ആവശ്യത്തിന് നൽകി ഈ കൂട്ടുകൃഷി വിജയിപ്പിക്കില്ലേ? :)

31 comments:

പോങ്ങുമ്മൂടന്‍ said...

ഇനി 'ഭ്രാന്തപർവ്വവും ബെർളി തോമസും' എന്ന തലക്കെട്ടിനെക്കുറിച്ച്.

മറ്റൊന്നുകൊണ്ടുമല്ല. ഈ പോസ്റ്റിന്റെ അവസാനഭാഗം എഴുതുന്നത് പാലാക്കാരുടെ അഭിമാനവും ബൂലോഗത്തെ 'ഒറ്റക്കൊമ്പനും' ബ്ലോഗിണിമാർക്ക് 'ഉൾപ്പുളക ദായകനും' അവരുടെ കണ്ണിലുണ്ണിയുമായ സാക്ഷാൽ ബെർളി തോമസാണ്.

( പ്രതിഭയുടെ കാര്യത്തിൽ എന്നോളം വരില്ലെങ്കിലും സ്വയം പുകഴത്തലിൽ ഞങ്ങൾ കട്ടകട്ടയ്ക്ക് നിൽക്കുന്നു എന്നതിനാലാണ് ഇത്രയ്ക്ക് ഞാനദ്ദേഹത്തെ പുകഴ്ത്തിയത്. ആരും കാര്യമായിട്ടെടുക്കേണ്ട. ബെർളിക്ക് കാര്യമായെടുക്കാം :-) )

നന്ദകുമാര്‍ said...

ഇടഞ്ഞ നന്ദന്റെ ബ്ലോഗില്‍ പോസ്റ്റ് കേറ്റി കളിക്കല്ലേ...

...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്‌, ഇപ്പോ പേരു നന്ദപര്‍വ്വം നന്ദന്‍ എന്നാണ്‌....

നീ പോ മോനെ...പോങ്ങേശാ...

:-) Snehathode

വേണാടന്‍ said...

പോസ്റ്റിന്റെ അവസാനഭാഗം എഴുതുന്നതിനു കൈക്കൂലിയായി, ഞാന്‍ തറവാട്ടില്‍ (കുരമകം) വച്ച് വാങ്ങി തന്ന താറാവും, കരിമീന്‍ പൊള്ളിച്ചതും കള്ളും മിണുങ്ങി എന്റെ കയ്യിലടിച്ച്, അരിയിത്ര വല്യപ്പനെ വച്ച് സത്യം ചെയ്തിട്ട് , കുടിച്ച കള്ളിന്റെ കലിപ്പ് ഇറങ്ങുന്നതിനു മുമ്പ് എനിക്കിട്ടു പണി തന്നല്ലോ പോങ്ങൂ. ആ ബെര്‍ളിക്കെന്താ കൊമ്പുണ്ടോ, അതൊ കള്ളീല്‍ (ഓസീയാറില്‍)ചുണപ്പം (കൂടോത്രം) തന്നോ ? .“ഭ്രാന്തപര്‍വ്വവും ബെര്‍ളി തോമസും‘ എന്ന പോസ്റ്റിനു ഞാനെഴുതിയ അവസാനഭാഗം എന്തു ചെയ്യണം പോങ്ങൂ..

കുഞ്ഞന്‍ said...

ദേ ആ പോസ്റ്റിനു വേണ്ടി ഞാന്‍ വെള്ളവും വളവും തരുന്നു..

പോങ്ങൂസ് കീ ജയ്
നന്ദന്‍ കീ ജയ്..
ബെര്‍ളി കീ ജയ്..

ഈ കുഞ്ഞന്‍ കീ ജയ്..! കിടക്കട്ടേന്ന്

G.manu said...

ഈ കൂട്ടുകൃഷിക്ക് എല്ല വിധ ഫാക്ടമ്പോസുകളും വാഗ്ദാനം ചെയ്യുന്നു..

അപ്പോ എന്ന വിളവെടുപ്പ്...

ജല്‍ദി..ശീഘ്രം..ഫടാഫട്...

കുഞ്ഞന്‍ said...

ഓ.ടോ..

ബ്ലോഗ് ഡിസൈന്‍ ചെയ്തത് ഉഗ്രന്‍..!

ല’ഹരി അതിലും കിടിലന്‍..!

ഈ ഡിസൈനിന്റെ പിതാവിന് എന്റെയൊരു വലിയ സല്യൂട്ട്..!

ആരാണെന്നുകൂടി വെളിപ്പെടുത്തണേ..പിതാവിന്റെ പേര്.

kaithamullu : കൈതമുള്ള് said...

പോങ്ങൂസേ,
മൂ...രച്ചീ!
നിന്നെ പിന്നെ കണ്ടോളാം!
(ഇന്ന് തന്നെ!)
(ബെര്‍ളിയും പര്‍വനും തത്ക്കാലം കഷണിക്കുമാറാകണം!)

johndaughter said...

G.manu said...

ഈ കൂട്ടുകൃഷിക്ക് എല്ല വിധ ഫാക്ടമ്പോസുകളും വാഗ്ദാനം ചെയ്യുന്നു..


മനുവേട്ട്സ്, ആ ബിസിനസും തുടങ്ങിയോ? :) മിര്ച്ചി ബ്രാന്ഡ്?


പോങ്ങ്സ്, ആ പൊസ്റ്റിനു ഞാനും കമെന്റിട്ടിരുന്നു. പക്ഷേ എന്റെ പേരു പറഞ്ഞില്ല. മോശമായി പോയി :)

The Kid said...

പൊന്നു പോങ്ങുമ്മൂടേട്ടോ, മനുഷ്യനെ സസ്പെന്‍സില്‍ നിര്‍ത്താതെ ആ പോസ്റ്റ് ഇങ്ങോട്ടിടെന്നേ. ബെര്‍ലി & പോങ്ങുമ്മൂടന്‍..ഹൊ, ഓര്‍ക്കുമ്പോള്‍ തന്നെ...

വികടശിരോമണി said...

കുറച്ച് ജൈവവളം എന്റെ വകയും.

ശ്രീ said...

കൂട്ടുകൃഷി ബ്ലോഗിലും തുടങ്ങിയല്ലേ?

ശരി, ഓരൊന്നായി പോരട്ടേ...
:)

കാര്‍വര്‍ണം said...

Hello Mr. Pongu athu kollam.. Nadakkatte...

Hittayal ente midukku....
Pottiyal avan vannu kulamakki hmmm ithalle manasiliruppu.....

പോങ്ങുമ്മൂടന്‍ said...

പ്രിയ കാർവർണ്ണമേ,

എന്റെ മനസ്സ് കട്ടെടുത്ത് അതിന്റെ ‘ഉള്ളിലിരുപ്പ്‘ കൃത്യമായി പുറത്താക്കിയ വഞ്ചകി, നിന്നോട് ഞാൻ പൊറുക്കില്ല.

ഭവതിയുടെ നിരീക്ഷണപാടവത്തിലും ബുദ്ധികൂർമ്മതയിലും ഞാൻ അഭിമാനിക്കുന്നു.

‘ഒറ്റ നന്ദി അങ്ങോട്ട് തരട്ടെ.‘ :)

പേടിരോഗയ്യര്‍ C.B.I said...

വെള്ളം മൊത്തം ഇവിടെ കമഴ്ത്തിയാല്‍ പോസ്റ്റുവരുമ്പോള്‍ കമന്റന്മാരായ ഞങ്ങള്‍ എന്തു കുടിക്കും. കാത്തിരിക്കുന്നു. :)

രഘുനാഥന്‍ said...

പോങുംമൂടന്‍ സാറേ .....വാട്ട് ഇസ് ദിസ് ?.........ക്യാ പ്രോബ്ലം ഹൈ? എനി മിലിട്ടറി ഹെല്പ്?

സ്മിത said...

ടാ എനിക്കു കാര്യം മനസിലായി,മറ്റുള്ളവനിട്ടു പണിയാന്‍ ബെര്‍ളി നെ കൂടി കൂട്ടു പിടിചു അല്ലെ.
ഗൊള്ളാം,ഗൊള്ളാം.......
വേഗം പോരട്ടെ....
രണ്ടും

നട്ടപിരാന്തന്‍ said...

ഹരിക്കുട്ടാ..

നിങ്ങളുടെ പോസ്റ്റ് ഹിറ്റായാല്‍ ഞാനുമൊന്ന് ഇറങ്ങാനിരിക്കുകയാണ് ഒരു “കൊളാബറഷനു” പറ്റിയ ആളെ തപ്പി.

വലയില്‍ വല്ലവരുമുണ്ടെങ്കില്‍ ഒന്ന് പറയണേ...

ആചാര്യന്‍... said...

ഞാന്‍ കീ ജയ്..
ശ്ശോ,ഞാനല്ല, പോങ്ങുമ്മൂടണ്ണന്‍, ചുമ്മാ..
എന്നാലും അണ്ണാ എനിക്കിഷ്ടാണ്ണാ... ;)

ശ്രീഹരി::Sreehari said...

cant wait... :)
post it soon

The Common Man | പ്രാരാബ്ധം said...

ജേഷ്ഠതുല്ല്യനായ നന്ദനോ?

നന്ദന്‍ പറഞ്ഞത്‌ പുള്ളിക്ക് ഇരുപത്തിയാറ് വയസ്സ് നടപ്പാണെന്നാ. അപ്പോ പോങ്ങുമ്മൂടന്‍ അതിലും ഇളപ്പമാണോ?

വേണാടാ...കുരമകം അല്ല...കുമരകം...കു...മ...ര..കം......

കാന്താരിക്കുട്ടി said...

കൂട്ടുകൃഷിക്കു അല്പം ചാണക വളവും മണ്ണിരക്കമ്പോസ്റ്റും എന്റെ വകയായി കിടക്കട്ടേ.നല്ല വിളവു കിട്ടട്ടേ ന്ന് പ്രാര്‍ഥിക്കുന്നു.

BS Madai said...

മിസ്റ്റര്‍ പോങ്ങൂ,

ഈ കൃഷിക്ക് ആവശ്യമായ “വെള്ളം” ഞാന്‍ സ്പോണ്‍സര്‍ ചെയ്യുന്നു.

ഓ.ടോ.: ബ്രിജ് വിഹാരത്തിലൂടെ ഒരു അന്വേഷണം വിട്ടായിരുന്നു - കിട്ടിയിരുന്നോ?

തോന്ന്യാസി said...

പോങ്ങേട്ടാ.... എന്തൊക്കെയാണീ കേള്‍ക്കുന്നത്?

പോങ്ങ്‌സ്-ബെര്‍ളി പരസ്പര സഹായ സഹകരണ സംഘത്തില്‍ നിന്നും പുറത്തുവരുന്ന ആ പോസ്റ്റുകള്‍ക്കായി ഞാന്‍ കാത്തിരിയ്ക്കുന്നു.

ഭ്രാന്തപര്‍വ്വത്തിന്റെ രണ്ടാം വരവിന് എല്ലാ ആശംസകളും

മനുജീ, സൈഡ് ബിസിനസ്സും തുടങ്ങിയല്ലേ.....

കാര്‍വര്‍ണ്ണം ആ ബുദ്ധി സമ്മതിച്ചിരിയ്ക്കുന്നു

അരവിന്ദ് :: aravind said...

പൊങ്ങുമ്മൂടന്‍സ്
ഞാന്‍ പൊങ്ങുവിന്റെ വലിയൊരു ഫാനാണ്...ഒരൊറ്റ പോസ്റ്റും വിടാറില്ല.
ചിരിക്ക് യാതൊരു കുറവുമില്ലാത്ത പോസ്റ്റുകള്‍ക്ക് എന്റെ ചീള് കമന്റെന്തിന് എന്ന് കരുതി മാറി നില്‍ക്കുന്നതാണ്...സത്യം :-)

അപ്പോള്‍ ഈ പരമ്പര തുടങ്ങട്ടെ.

സ്നേഹം കൊണ്ട് മാത്രം ഒരു വാക്ക്.

ചളമാക്കര്ത്.

;-)

Sarija N S said...

പോങ്ങൂ,
ദെന്താപ്പൊ ഇങ്ങനെ? രണ്ടുപേര്‍ക്കും അടികള്‍ സോറി കമന്റുകള്‍ വെവ്വേറെ ആവശ്യത്തിനു കിട്ടുന്നുണ്ടല്ലൊ ? പിന്നിദെന്താപ്പൊ ഇങ്ങനെ?

ന്നാലും ബെര്‍ളീടൊപ്പം തന്നെ കൂട്ട് വേണമായിരുന്നോ ;-)

സാരമില്ല വരാനുള്ളത് വഴിയില്‍ തങ്ങില്ലാ എന്നല്ലെ പ്രമാണം . അതോണ്ട് ഈ പൂരം കാണാന്‍ കാത്തിരിക്കുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

കൂട്ട് കൃഷിയ്ക്ക് ഈയുള്ളവന്റെ പച്ചിലവളം നൽകുന്നു
പൊങ്ങുമൂടൻ ചേട്ടാ

Anonymous said...

ബ്ലോഗിലെ ചിരിയെഴുതു പുലികള്‍ എല്ലാം മാന്ദ്യം കാരണം വലിഞ്ഞിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ താങ്കള്‍ ഒരു വലിയ ആശ്വാസം തന്നെ - വരട്ടെ പോസ്റ്റുകള്‍

ദേ അരവി ഫാനായി

vempally

..:: അച്ചായന്‍ ::.. said...

ഒന്നും വന്നില്ല ഇതുവരെ .. വളചാക്കും കൊണ്ടു ഇരിക്കുവാ

റിനുമോന്‍ said...

engottu poratteeeee

ആചാര്യന്‍... said...

ഫൈനല്‍ റൗണ്ട് പോളിംഗില്‍ വോട്ടുചെയ്യാന്‍ മറക്കരുതേ.. ഇവിടെ ക്ലീക്കുക

പടന്നക്കാരൻ ഷബീർ said...

കൊല്ലം അഞ്ചാറായി ഇത് പോസ്റ്റിയിട്ട്...വായിക്കാനൊരു രസമൊക്കെയുണ്ട്....!!സത്യം പറയാല്ലോ...ഭൂലോകത്തെ സ്ഥിരം കമന്റ് അടിക്കാന്‍ തോന്നുന്നു...കിടിലന്‍,തകര്‍പ്പന്‍,കലക്കന്‍,പൊളപ്പന്‍,അടിപൊളി...etc