Follow by Email

Thursday, December 11, 2008

ഭ്രാന്തപർവ്വം - ബെർളി വക

ചങ്ങാതികളെ,

ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു. ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക.ഭ്രാന്തപർവ്വം.


നന്ദന്റെ ചോദ്യം കേട്ട് ജനിച്ചനാള്‍ മുതല്‍ അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയ പോലെ കുറു ചലനമറ്റു നിന്നു.

കുറുമം വീരഭദ്രീയം
ദ്രാവകേ ലോപലോചനേ..
എന്ന കഥകളിപ്പദമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.

ങ്ങ്ട് ക്യേറി വാടാ കഴ്വേറിയേ.. - തികച്ചും നോര്‍മലായ ആളെപ്പോലെ നന്ദേട്ടന്‍ കുറുമേട്ടനെ അകത്തേക്കു ക്ഷണിച്ചു. ആ വിളി കേട്ടു കുറുവിനും ആശയക്കുഴപ്പം തോന്നി.

അപ്പോള്‍ എവന് ഭ്രാന്താണെന്നു നീ പറഞ്ഞത് ചുമ്മാതാണോടേയ് ?

ഹേയ്.. ഇന്നലെ വരെ നല്ല ഭ്രാന്തായിരുന്നു.. ഇന്നലെ ഞാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞതെന്താണെന്നറിയാമോ.. ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച നന്ദേട്ടന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് 1200 പേജുള്ള പുസ്തകമാക്കുന്നു.. വൈക്കം മുഹമ്മദ് ബഷീര്‍ എംടി വാസുദേവന്‍ നായര്‍ക്കു നല്‍കി അത് പ്രകാശനം ചെയ്യും. അപ്പോള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന് ബൊക്കെ കൊടുക്കാന്‍ വരാമോ എന്ന്..

മൈ ഗോഡ് !

അതെയതെ.. മൈഗോഡ്.. എനിക്കു സഹിക്കാന്‍ പറ്റിയില്ല, കുറുജീ.. ബാറിന്റെ കോണിലിരുന്ന് ഞാന്‍ വിങ്ങിവിങ്ങിക്കരയുകയായിരുന്നു..

എന്നിട്ടെന്താ ഇപ്പോള്‍ ഇങ്ങനെ ?

എനിക്കറിയില്ല.. ഇനിയിപ്പോള്‍ ചികില്‍സ വല്ലതും ഫലിച്ചോ ? എന്തായാലും നമുക്കകത്തേക്കു കയറാം..

ഞങ്ങള്‍ അകത്തേക്കു കയറി. കെട്ടുവിട്ടെങ്കിലും പേടി കാരണം മുട്ടുകൂട്ടിയിടിച്ചിരുന്നതിനാല്‍ കുറുവിനറെ കാലുകള്‍ അപ്പോഴും നിലത്തുറച്ചിരുന്നില്ല.

നന്ദേട്ടന്‍ തൊട്ടടുത്തു നില്‍ക്കുന്ന കുറുമം വീരഭദ്രീയത്തിന്റെ മുഖത്തേക്ക് വിദൂരതയിലേക്കെന്ന പോലെ നോക്കി നിന്നു. അതു കണ്ടപ്പോള്‍ എനിക്കു സമാധാനമായി. തൊട്ടടുത്തു നിലക്കുന്ന ഒരാളെ വിദൂരതയിലേക്കെന്ന പോലെ നോക്കാന്‍ നല്ല ഭ്രാന്തന്മാര്‍ക്കേ സാധിക്കൂ. കുറുമേട്ടന് ധൈര്യം പകര്‍ന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ നന്ദേട്ടനോട് ചോദിച്ചു-

എല്ലാ.. ഇതാരാണെന്നു കരുതിയാ ഈ സംസാരിക്കുന്നത് ?

ഹെയ്.. പോഡാ ശവീ..ഇദു നമ്മഡെ മോണിക്കാ ലെവിന്‍സ്കിയല്ലേ.. ഹയ് ഹയ്.. എന്താ ഇപ്പോഴും ആ ഫിഗറ്.. അല്ല നിന്റെ ബ്ലോഗിന്റെ പേരെന്തുവാടി ?

കുറുമേട്ടന് ആശ്വാസമായെന്നു തോന്നി. അങ്ങേരെയെന്നല്ല ഒരാളെയും തിരിച്ചറിയാവുന്ന അവസ്ഥയിലല്ല നന്ദേട്ടന്‍. ഞങ്ങള്‍ അകത്തേക്കു കടന്നു. അനേകം ഭ്രാന്തന്മാര്‍ക്കിടയില്‍ നിന്നും ഡോക്ടറെ തിരിച്ചറിയാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു.

കുറുമേട്ടനെ കണ്ടതും ഡോക്ടര്‍ കണ്ണുകള്‍ ചെറുതാക്കി ചോദിച്ചു- ബ്ലോഗറാണല്ലേ ?

യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചിട്ടുള്ള ഏതോ ആരാധകനാണെന്നു കരുതി കുറുസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു-

ബേസിക്കലി അയാം.. അല്ല, എങ്ങനെ മനസ്സിലായി ?

അല്ല.. ഒരു ഫ്രോഡ് ലുക്ക്.. മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. ആ ഭ്രാന്തന്റെ ഫ്രണ്ടാ ?

ഹേയ്.. അയാളെ ഈയവസ്ഥയിലാക്കിയതു ഞാനൊന്നുമല്ല..- കുറു അവശ്യമില്ലാതെ മുന്‍കൂര്‍ ജാമ്യമെടുത്തു. എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല. ഡോക്ടര്‍ മൂക്കിന്‍ തുമ്പത്തിരുന്ന കണ്ണട തള്ളിക്കയറ്റി വച്ച് ഗൌരവത്തോടെ സംസാരിച്ചു- ഓഹോ.. അപ്പോള്‍ ഇയാളാണ് അയാള്‍ പറഞ്ഞ മറ്റെയാള്‍ അല്ലേ ?

അതെ..

ഹും.. അക്ച്വലി.. ഹി ഈസ് ഇന്‍ എ ക്രിട്ടിക്കല്‍ സ്റ്റേജ്.. അതായത് ബ്ലോഗിനും ബ്ലോഗനയ്ക്കുമിടയില്‍ വച്ച് അദ്ദേഹത്തിന് അദ്ദേഹത്തെ തന്നെ നഷ്ടപ്പെടുന്നു.. ഇന്‍ അനാട്ടമി, ഐ മീന്‍ മനശാസ്ത്രത്തില്‍ ഇതിന് ബ്ലോഗിറ്റീവ്, പ്രിമിറ്റീവ്, കൊഗ്നിറ്റീവ് അഗ്രസീവ് മയോപ്പതി എന്നു പറയും.

എന്നു വച്ചാല്‍ ?

എന്നു വച്ചാലൊന്നുമില്ല.. നമ്മള്‍ അങ്ങനെ പറയുമെന്നു മാത്രം.. നട്ടപ്രാന്ത് എന്നാണിതിന്റെ മലയാളം..

ഇതെങ്ങനെ ചികില്‍സിച്ചു ഭേദമാക്കും ?

അതുവേണോ ?- കുറു ഭീതിയോടെ ഇടപെട്ടു.

അയാള്‍ നോര്‍മലായാല്‍ അടി കിട്ടുമോ എന്ന പേടി കൊണ്ടു ചോദിക്കുന്നതാ ഡോക്ടര്‍.. വേണം.. എങ്ങിനെയും ചികില്‍സിച്ചു ഭേദമാക്കണം..

അതിന് ലോകത്തൊരാള്‍ക്കേ സാധിക്കൂ..

ബ്ലോഗിന്റെ മറുകര കണ്ടവന്‍.. ബ്ലോഗില്‍ നിന്നു പ്രിന്റ് സാഹിത്യത്തിലേക്കു കാലു പറിച്ചു ചാടിയവന്‍..
വിശാലമനസ്കന്‍ ?

അതെ..ഡോ. വിശാല്‍.. തന്റെ സിക്സ് പായ്ക്ക് ഡവലപ്മെന്റിനു വേണ്ടി വിശാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്.. നമുക്കദ്ദേഹത്തെ വിളിക്കാം..

മൈ ഗോഡ്.. ഡോ. വിശാല്‍ ഇദ്ദേഹത്തെ ചികില്‍സിക്കുമോ ?

വി ക്യാന്‍ ട്രൈ..

പിറ്റേന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ ഡോ.വിശാലും നന്ദേട്ടനും കൂടി ആശുപത്രിയുടെ മുറ്റത്ത് സാറ്റ് കളിക്കുകയായിരുന്നു. അവരിലാര്‍ക്കാണ് ഭ്രാന്ത് എന്നു ഞങ്ങള്‍ പോലും സംശയിച്ചുപോയി. അത്ര തന്മയീഭവിച്ച ചികില്‍സാരീതിയായിരുന്നു ഡോ.വിശാലിന്റേത്.

ട്രീറ്റ്മെന്റ് റൂമില്‍ വച്ച് അദ്ദേഹം ഞങ്ങളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു-

നിങ്ങളുടെ പ്രിയപ്പെട്ട നന്ദന്‍ പൂര്‍ണമായും രോഗത്തിന് അടിപ്പെടാന്‍ ഇനി 12 മണിക്കൂര്‍ കൂടിയേ അവശേഷിക്കുന്നുള്ളു..

ഇന്നു രാത്രി കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന യോടു കൂടിയ പുതിയ ആഴ്ചപ്പതിപ്പ് അച്ചടിക്കും. അത് രാവിലെ നന്ദന്റെ കൈകളിലെത്തുമ്പോള്‍ അതില്‍ തന്റെ സൃഷ്ടി ഇല്ല എന്നറിയുമ്പോള്‍ നന്ദന്‍ പൂര്‍ണമായും ഭ്രാന്തനായി മാറും.. പിന്നൊരിക്കലും നമുക്ക് നമ്മുടെ നന്ദനെ തിരിച്ചു കിട്ടില്ല.

കുറു ഞെട്ടി. ഞാന്‍ പണ്ടേ ഞെട്ടി. - അതിനു നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? ഏതാശുപത്രിയിലാണ് കൊണ്ടുപോവേണ്ടത് ?

ഇനി എവിടെയും കൊണ്ടുപോയിട്ടു കാര്യമില്ല.. ലോകത്ത് ഏതു വലിയ ഡോക്ടര്‍ ചെയ്യുന്ന കാര്യങ്ങളും ഞാനിവിടെ ചെയ്യാം.. അതിന് എനിക്ക് ഈ രാത്രി കൂടി തരണം.. ഒരു ഭ്രാന്തനും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ാന്‍ സഞ്ചരിക്കും.. ഒരു ഡോക്ടറെപ്പോലെ..

അപ്പോള്‍ എന്താണു ചെയ്യേണ്ടത് ?

എനിക്ക് ഒരു പ്രിന്റിങ് പ്രസ്സിന്റെ അന്തരീക്ഷം ഒരുക്കിത്തരണം.. പിന്നെ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയും.. ഇപ്പോള്‍ ഉറങ്ങുന്ന നന്ദന്‍ ഉറക്കമുണരുമ്പോള്‍ കുറുമാന്‍ വീണ്ടും ബ്ലോഗനയുടെ കാര്യം പറഞ്ഞ് നന്ദനെ നമ്മള്‍ സൃഷ്ടിച്ച പ്രിന്റിങ് പ്രസ്സിലേക്ക് കൊണ്ടുവരണം.. അവിടെ വച്ചാണ് ബാക്കി..

പറഞ്ഞതുപോലെ എല്ലാം സെറ്റ് ചെയ്തു.

അവിടെ കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന പ്രിന്റിങ് തുടങ്ങിയ സമയം തിരുവന്തപുരത്ത് ഡോ.വിശാലന്റെ ഡമ്മി പ്രസ്സിലും അച്ചടി തുടങ്ങി. മാതൃഭൂമി, ഡമ്മി പ്രസ്സ്, ഡമ്മി പ്രസ്സ്, മാതൃഭൂമി..

ഉറക്കത്തിലായിരുന്ന നന്ദനെ ഉണര്‍ത്തിയത് ഡോ.വിശാലന്‍ പറഞ്ഞതനുസരിച്ച് വിളിച്ച കുറുമാന്റെ ഫോണ്‍ കോളായിരുന്നു. ബ്ലോഗനയിലേക്കു കൃതി ആവശ്യപ്പെട്ടു കൊണ്ട് അതേ ശബ്ദത്തില്‍ കുറു കാര്യം പറഞ്ഞു. അുത്ത നിമിഷം നന്ദന്‍ ഡ്രസ്സ് ചെയ്തു തയ്യാറായി. നേരത്തെ തയ്യാരായി നിന്ന ഞാന്‍ നന്ദനെ ആശുപത്രിയുടെ മറ്റേ വശത്തൊരുക്കിയ ഡമ്മി പ്രസ്സിലെത്തിച്ചു. അവിടെ പത്രാധിപരായി ഇരിക്കുകയായിരുന്നു ഡോ. വിശാലന്‍. നന്ദന്‍ തന്റെ ബ്ലോഗിന്റെ പ്രിന്റ് മേശമേല്‍ വച്ചു. ഡോ.വിശാലന്‍ അതെടുത്തു മറിച്ചു നോക്കി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അത് വലിച്ചുകീറി ഡോ.വിശാലന്‍ അലറി- കൊണ്ടുപോടാ നിന്റെ കോപ്പിലെ സാഹിത്യം.. നിനക്കൊന്നും വേറൊരു ആഗ്രഹുമില്ലല്ലോ.. കണ്ട ചവറെല്ലാം എഴുതിയിട്ട് അത് അച്ചടിക്കാനായിട്ടിങ്ങു പോന്നോളും.. ബ്ളഡി ഫൂള്‍..

നന്ദന്റെ ഭാവം മാറി- പ്രിന്റമാട്ടെ.. ? നീയെന്റെ ബ്ലോഗ് നിന്റെ ബ്ലോഗനയില്‍ പ്രിന്റമാട്ടെ..?

തുടര്‍ന്നൊരു പ്രകടനമായിരുന്നു. ആ സമയത്ത് വിശാലന്റെ അതേ മേക്കപ്പില്‍ നിര്‍ത്തിയിരുന്ന കുറുമാനെ വിശാലന്റെ കസേരയിലേയ്ക്കു തള്ളിയിടുകയും ഭ്രാന്തുമൂത്ത നന്ദന്‍ കുറുമാന്റെ മേല്‍ ചാടി വീണ് ഒന്നൊന്നര മണിക്കൂറോളം ആ ദേഹത്തെ ആക്രമിച്ച് ഏതാണ്ട് ഡെഡ്ബോഡിക്കു സമാനമാക്കുകയും ചെയ്തു.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം രോഗം മാറി തികച്ചും നോര്‍മലായ നന്ദനും ഡോ.വിശാലനും മറ്റും ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുന്ന കുറുമാനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചത്.- നന്ദാ എല്ലാം നന്നായി.. അവനിട്ടു രണ്ടു കൊടുക്കണമെന്നു ഞാന്‍ കുറെക്കാലമായി കരുതുന്നതാ.. ഞാന്‍ പുസ്തകമിറക്കിയ പുറകേ അവനും ഇറക്കി.. അന്നേ എനിക്കു കലിപ്പുകേറിയതാ..

എന്തായാലും ഭ്രാന്തഭിനയിച്ചതുകൊണ്ട് അവനിട്ടു ശരിക്കും കൊടുക്കാന്‍ പറ്റി.. ഇപ്പോള്‍ നോര്‍മലായതുകൊണ്ട് പഴയതൊന്നും ഓര്‍ക്കുന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ ! - നന്ദന്‍ ചിരിയോടെ പറഞ്ഞു.

അല്ല ഇനി കുറുമാനെങ്ങാനും ചത്തു പോവ്വോ ??

ഹേയ്.. ! അല്ല..പോവ്വോ ??

ഞാനൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.

(അവസാനിച്ചു.)

65 comments:

പോങ്ങുമ്മൂടന്‍ said...

ചങ്ങാതികളെ,

ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു.

ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക.

കുഞ്ഞന്‍ said...

അപ്പോ നന്ദപര്‍വ്വം നന്ദന് ഭ്രാന്തില്ലായിരുന്നോ..? പിന്നെ ആര്‍ക്കായിരുന്നു ഭ്രാന്ത്..?

johndaughter said...

"ൊട്ടടുത്തു നിലക്കുന്ന ഒരാളെ വിദൂരതയിലേക്കെന്ന പോലെ നോക്കാന്‍ നല്ല ഭ്രാന്തന്മാര്‍ക്കേ സാധിക്കൂ"

Ultimate..:)

രജീഷ് said...

എല്ലാം നന്നായി.. അവനിട്ടു രണ്ടു കൊടുക്കണമെന്നു ഞാന്‍ കുറെക്കാലമായി കരുതുന്നതാ.. ഞാന്‍ പുസ്തകമിറക്കിയ പുറകേ അവനും ഇറക്കി.. അന്നേ എനിക്കു കലിപ്പുകേറിയതാ..
ഹി ഹി ഹി.......

കോറോത്ത് said...

Athikramam !!!!
Chirichu oru vazhikkayi(peruvazhi) :):) !!

ബിന്ദു കെ പി said...

ഓരോ വരിയും രസിച്ച് വായിച്ചു. ക്ലൈമാക്സ് സൂപ്പർ!

നട്ടപിരാന്തന്‍ said...

ബ്ലോഗിലെ സൂപ്പര്‍സ്റ്റാറുകള്‍ തകര്‍ത്തഭിനയിച്ച ഈ പോസ്റ്റ്........ബൂലോഗത്തെ ആദ്യത്തെ ബ്ലോക്ക്ബ്ലസ്റ്റര്‍...

ഇനിയും ഈ കൂട്ടായ്മയിലൂടെ.......രസം പകരുന്ന രചനകള്‍ വരട്ടെ........

...പകല്‍കിനാവന്‍...daYdreamEr... said...

സ്വാമി വിവേകാനന്ദന്‍ ഈ ബൂലോകത്തുണ്ടായിരുന്നെങ്കില്‍....
കൊള്ളാം കലക്കി...

smitha said...

pongoosinano berlikano congrates tharendatu.........
oru news kettu, kuru ivide arum ariyathe treatment lu aanennu, (vattinanna kettathu) ,ini ipo aalinte vattu mattan eethu doctor ne konduvarum ningal

..:: അച്ചായന്‍ ::.. said...

മണിച്ചിത്രത്താഴ് അയ്യേ അയ്യേ കോപ്പി അടിച്ചേ :D
സംഗതി കൊള്ളാരുന്നു ... അപ്പൊ ഇനി ഇവരെ ഒകെ എന്നേലും നേരില്‍ കാണുമ്പൊ തലയില്‍ മുണ്ട് ഇട്ടോ അല്ലെ പിടിച്ചു പഞ്ഞിക്ക് ഇട്ടാലോ :D

തോന്ന്യാസി said...

പോങ്ങേട്ടാ...ട്ടാ...ട്ടാ...

രസിച്ചു വായിച്ചു ...ചിരിച്ചു മറിഞ്ഞു...

കുറുവണ്ണനെ കസേരയിലിരുത്തി തല്ലുകൊടുത്ത് ബോധം കെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ജെപിബി.പോങ്ങുമ്മൂടനും തല്ലുകിട്ടി ചികിത്സയിലായിരുന്നു എന്നൊക്കെ പോങ്ങുമ്മൂടും ഉള്ളൂരുമൊക്കെ പാണന്‍‌മാര്‍ പാടി നടക്കുന്നത് കേട്ടു എന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നുണ്ടല്ലോ.....

കാന്താരിക്കുട്ടി said...

ബേസിക്കലി അയാം.. അല്ല, എങ്ങനെ മനസ്സിലായി ?

അല്ല.. ഒരു ഫ്രോഡ് ലുക്ക്.. മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. ആ ഭ്രാന്തന്റെ ഫ്രണ്ടാ ?


ഇത്രേം വേണമായിരുന്നോ.കലാശകൊട്ട് കലക്കീട്ടോ

Sarija N S said...

ഈ കൂട്ടുകൃഷി വിജയമായിരുന്നു എന്ന് പറയേണ്ടതില്ലല്ലൊ.

ന്നാലും ഒരു സംശയം. നന്ദേട്ടന്‍ കുറുവിനെ തല്ലാന്‍ വേണ്ടി ഇത്രെം ബുദ്ധിമുട്ടി, പാവം വിശാലേട്ടനെ വിളിച്ചു വരുത്തി കഷ്ടപ്പെടുത്തിയതെന്തിനാണെന്ന് മനസ്സിലായില്ല. നേരെ രണ്ട് പൊട്ടിച്ചൂടായിരുന്നൊ? ;-)

(ബെര്‍ളി കഥയെ സിമ്പ്ലക്സില്‍ നിന്നു കോമ്പ്ലക്സ് ആക്കി)

santhosh|സന്തോഷ് said...

അസ്സല്‍ കോമഡി. നല്ല പര്യവസാനം. പക്ഷെ ബ്ലോഗര്‍മ്മാര്‍ക്കു മാത്രമേ മനസ്സിലാകൂ എന്നൊരു ന്യൂനതയുണ്ട്.

എങ്കിലും ഒന്നും ചോദിച്ചോട്ടെ പോങ്ങുമൂടന്‍??
മലയാളം ബ്ലോഗിലെ സൂപ്പര്‍ താരങ്ങള്‍ അണി നിരക്കുന്ന ഈ ബ്ലോഗ്ഗ് പോസ്റ്റില്‍ നന്ദപര്‍വ്വം നന്ദന്‍ കഥാപാത്രമാകുന്നതിന്റെ രഹസ്യം?? വിശാലനും കുറുമാനു, ബെര്‍ലിക്കുമൊപ്പം താങ്കളേയും നന്ദനേയും കസേര വലിച്ചിട്ടിരുത്താനുള്ള നീക്കമാണോ?

krish | കൃഷ് said...

ബ്ലോഗര്‍മാരുടെ ഡെഫനീഷന്‍ കലക്കി.

മണിചിത്രബ്ലോഗ് അവതരണം അടിപൊളിയായി.

പൊങ്ങുമ്മൂടാ.. ദാ അവിടെ വെള്ളം. വെള്ളത്തില്‍ ചവിട്ടാതെ ചാടി പോണേ... ദേ വെള്ളം!!

:)

Cartoonist said...

ഒന്നാം തരം . കലക്കി.

ശ്രീ said...

രണ്ടാം ഭാഗവും തകര്‍ത്തെഴുതിയല്ലോ. ബെര്‍ളിച്ചായനും കലക്കി. പാവം കുറുമാന്‍‌ജി.
:)

അനാഗതശ്മശ്രു said...

ബ്ളോഗന ഒരു വേദന ...

നന്നായിട്ടുണ്ട്

annamma said...

നല്ല് ഒരു ഭ്രാന്താലയം പരിചയപ്പെടുത്തിയതില് സന്തോഷം

കുറുമാന്‍ said...

എനിക്കടി കിട്ടിയാലും വേണ്ടില്ല തകര്‍ത്തു പോങ്ങൂ, തകര്‍ത്തു.

ചിത്രകാരന്‍chithrakaran said...

കലകലക്കി..!!!
ഇടികൊടുത്തതല്ല, എഴുത്ത് കലക്കിയെന്ന്!:)

G.manu said...

ഡോ.വിശാലന്‍ അലറി- കൊണ്ടുപോടാ നിന്റെ കോപ്പിലെ സാഹിത്യം.. നിനക്കൊന്നും വേറൊരു ആഗ്രഹുമില്ലല്ലോ.. കണ്ട ചവറെല്ലാം എഴുതിയിട്ട് അത് അച്ചടിക്കാനായിട്ടിങ്ങു പോന്നോളും.. ബ്ളഡി ഫൂള്‍..

ഹഹ ചിരിച്ചു മരിച്ചു..

പ്രസിന്റെ അന്തരീക്ഷത്തില്‍ കിടന്നപ്പോള്‍ നന്ദേട്ടാ എന്തിരു തോന്നി...
:))

ആചാര്യന്‍... said...

എന്നാ കലക്ക്.. എന്നാ കപ്പയിടീല്‍...കലക്കിക്കപ്പയിട്ടു പോങ്സേ.. jpb..p

jaya said...

ഹഹഹ പോങ്ങൂ.. തകര്‍ത്തു കളഞ്ഞു. എന്താ സ്റ്റൈല്‍ എഴുത്ത്.. ഗംഭീരമാക്കി. കുറുമാനും, വിശാലനും, നന്ദനും തകര്‍ത്തഭിനയിച്ച ബ്ലോക്ക് ബസ്റ്റര്‍ ബ്ലോക് ചിത്രം!!!! :)

Rare Rose said...

പൊങ്ങുമൂടന്‍ ജീ..,ഈ അഭിനവ മണിച്ചിത്രത്താഴ് വായിച്ചു ചിരിച്ച് ചിരിച്ചെനിക്ക് വയ്യാണ്ടായി ...ആ ക്ലൈമാക്സ് അങ്ങനെയാവും ന്നു സ്വപ്നേപി വിചാരിച്ചില്ല..:)...അപ്പോള്‍ ആരോഗ്യത്തിനു ഹാനിയൊന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തരം പര്‍വ്വങ്ങള്‍ ഇനിയും തുടരുക....:)

എം. എസ്. രാജ്‌ said...

ബ്ലോഗനമാര്‍ മൌലീമണീ...

കിടിലന്‍, കിക്കിടിലന്‍!

ഏറനാടന്‍ said...

പോങ്ങുമ്മൂടന്‍ പൊങ്ങിപ്പോകൂലെങ്കില്‍ ഒരു കാര്യം പറയാം. :)

ഈ രസികന്‍ പരമ്പര രണ്ട് എപ്പിഡോസില്‍ നിറുത്തിക്കളഞ്ഞത് ശെരിയായില്ലാട്ടോ. ഒരു ഷോക്ക് ചികില്‍സേം അതിനുശേഷം ബൂലോഗത്തെ ഏതെങ്കിലും ബ്ലോഗനമാരില്‍ ഒരു സ്നേഹിത നഴ്സായി വന്ന് കാര്യങ്ങള്‍ അലുക്കുലുക്ക് ആക്കുന്നതും പ്രണയഗാനരംഗങ്ങളും ഒക്കെയായി...

എനിഹൗ, ക്ലൈമാത്‌സ് ഹിച്ച്‌കോക്ക് പടം പോലെ കിടുക്കനായിട്ടുണ്ട്.

നന്ദകുമാര്‍ said...

ബെര്‍ളിയെഴുതിയ പോസ്റ്റ്, സ്വന്തം ഇമേജിനുവേണ്ടി വെട്ടിചെറുതാക്കിയ പോങ്ങുമൂടന്റെ കിരാത നടപടിയില്‍ ഞാനാദ്യമായി പ്രതിക്ഷേധിക്കുന്നു. ബെര്‍ളി എനിക്കയച്ചു തന്ന മുഴുവന്‍ പോസ്റ്റിലെ, പോങ്ങു പ്രസിദ്ധീകരിക്കാതിരുന്ന അവസാന ഭാഗം ബ്ലോഗ് വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിച്ചാലും സത്യാവസ്ഥ മനസ്സിലാക്കിയാലും... :


വിശാലന്‍ :നന്ദാ എല്ലാം നന്നായി.. അവനിട്ടു രണ്ടു കൊടുക്കണമെന്നു ഞാന്‍ കുറെക്കാലമായി കരുതുന്നതാ.. ഞാന്‍ പുസ്തകമിറക്കിയ പുറകേ അവനും ഇറക്കി.. അന്നേ എനിക്കു കലിപ്പുകേറിയതാ..

എന്തായാലും ഭ്രാന്തഭിനയിച്ചതുകൊണ്ട് അവനിട്ടു ശരിക്കും കൊടുക്കാന്‍ പറ്റി.. ഇപ്പോള്‍ നോര്‍മലായതുകൊണ്ട് പഴയതൊന്നും ഓര്‍ക്കുന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ ! - നന്ദന്‍ ചിരിയോടെ പറഞ്ഞു.

തന്റെ പുതിയ സ്കോര്‍പ്പിയോ ഹൈവേയിലിറക്കുമ്പോള്‍ വിശാലന്‍ ചോദിച്ചു : അല്ല നന്ദാ, നമുക്കിതൊന്നു ആഘോഷിക്കണ്ടേ? എവിടേക്കു പോണം.

“തൃശ്ശൂര്‍ക്കു വിട്ടോ“ ഞാന്‍ പറഞ്ഞു : “ലൂസിയ പാലസ്, എലൈറ്റ്, ബിനി ഏതിലേങ്കിലും കേറാം“

“അതു വേണ്ട“ വിശാലന്‍ കൂളിങ്ങ് ഗ്ലാസ്സ് ഉറപ്പിച്ച് പറഞ്ഞു.: “അവിടുള്ള ഡാക്കള്‍ കുറുമാന്റെ ഗഡ്യേളാ.. അവിടെ ശര്യാവില്ല. “

“എന്നാ പിന്നെ നമുക്ക് വിശാല്‍ജീടെ പഴേ കൊടകരേലെ ബാറീലേക്കായാലോ“

“ഛായ്.“..... വിശാലന്‍ എന്നെ ഒരാട്ട്. ..”ഗഡ്യേ ഞാനിപ്പോ പഴേപോലല്ലാ. ഗള്‍ഫാ ഗള്‍ഫ്. ആ തുക്കടാ ബാറീലേക്ക് ഞാനില്ലെഡെക്ക്യേ.“

“എന്നാ പാലക്കാട്ടേക്ക് വിട് ഗഡ്യേ, ശ്രീചക്രേന്നടിക്കാം. ത്രീസ്റ്റാറാ.. എനിക്ക് പഴേ പറ്റുപടിണ്ടവിടെ.“ ഞാന്‍ കോളറുയര്‍ത്തി പറഞ്ഞു

സ്കോര്‍പ്പിയോ ശ്രീചക്രക്കുള്ളിലേക്ക് കടന്നു. വിശാലന്റെ ആരാധകരായ മുതലാളിയും പരിവാരങ്ങളും നട്ടെല്ലു വളച്ചു തൊഴുതു, ഞങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഒരു മുറി വിശാലന്‍ വരുന്ന വഴി മൊബൈലിലൂടെ ബുക്കു ചെയ്തിരുന്നു.

അരണ്ട വെളിച്ച പുരണ്ട മുറിയില്‍ തെരണ്ടിയിറച്ചി ബുക്കു ചെയ്തു ഞങ്ങളിരുന്നു. തൊപ്പി വെച്ച ഒരു മഹാരാജാവ് ഞങ്ങളുടെയിടയില്‍ ഒരു ബുക്കും പേപ്പറൂമായി വന്നു. രാജാവിനെ കണ്ട വശം ഞാനെഴുന്നേല്‍ക്കാന്‍ പോയെങ്കിലും വിശാ‍ലന്‍ എന്നെ പിടിച്ചിരുത്തി പതുക്കെ പ്പറഞ്ഞു : “സര്‍വ്വീസ് ഗയ്യാ ശ്ശവ്യേ..“ ഞാന്‍ അരച്ചന്തി വീണ്ടും സീറ്റില്‍ മുട്ടിച്ചിരുന്നു.

‘രണ്ട് ലാര്‍ജ്ജ് സീസര്‍’‘ വിശാലന്റെ ഘനഗംഭീര ശബ്ദം മുറിയെ ഭീതിയിലാഴ്ത്തി.

ലാര്‍ക്ക് വരുമ്പോഴേക്കും അതുവരെ എന്റെ മനസ്സിലൊളിപ്പിച്ചു വച്ചിരുന്ന ആ സംശയം. ആലോചിട്ടും എത്രയാലോചിചിട്ടും പിടീകിട്ടാ‍ത്ത ആ രഹസ്യം ഞാന്‍ വിശാലനോട് ചോദിച്ചു.
“അല്ല ഗഡ്യേ, പ്രാന്ത്ണ്ട് ന്ന് കാണിച്ച ഞാന്‍ കുറൂമാനിട്ട് പൂശുമ്പോ ആ ശ്ശവം പോങ്ങുമൂടന്‍ എവ്ട്യായിരുന്നു? അതിനു ശേഷം ആ ഡാവിനെ പറ്റി ഒരു വെവരോല്ല്യല്ലാ?”

വിശാലന്‍ ഒരു ഗോള്‍ഡ് കിങ്ങ് ചുണ്ടില്‍ വച്ച് കത്തിച്ചു. ബാങ്കുകാര്‍ ലോണ്‍ കൊടുക്കുമ്പോലെ പുക തവണ തവണയായി വിട്ടു. എന്നിട്ട് നാടകീയമായി പറഞ്ഞു.

മോനെ നന്ദാ.. വിശാലന്‍ ഒന്നും കാണാതെ ഒന്നും ചെയ്യില്ല. ഞാന്‍ ഒന്നു ചെയ്താല്‍ അതു നൂറു തവണ ചെയ്ത മാതിരി
(നൂറു രൂപയുടെ ബില്ലിന്‍ ഒരു രൂപ കൊടുത്തിട്ട് ഇതു മാതിരി പറയ്യോ വിശാല്‍ജി എന്നു ഞാന്‍ ചോദിച്ചില്ല) “നീ ഭ്രാന്തു പിടിച്ച് പോലെ അഭിനയിച്ച് ആ കുറുമാന്റെ പരിപ്പെടുക്കുമ്പോള്‍ ഞാനെന്തു ചെയ്തന്നറീയ്യോ??“

ഇല്ല വെയ്റ്റര്‍ കൊണ്ടു വന്ന സീസറില്‍ സോഡ പകര്‍ത്തുമ്പോള്‍ ഞാന്‍ പറഞ്ഞു. “എന്തായിരുന്നു കാട്ടീത്?“

ഒരു തവണ കൂടി പുക വിട്ട് വിശാലന്‍ : ആ നേരത്ത് ഞാന്‍ അവിടെ വായും പൊളിച്ചിരുന്ന പോങ്ങുമൂടനെന്ന പോങ്ങന്റെ പിളുക്കാം തടി നോക്കി ഒരൊറ്റ് സിസര്‍ കട്ട്. പാവം ഡാവ്. ചന്തികുത്ത്യാ വീണു. 120 കിലോയുള്ള പൊണ്ണത്തടിയല്ലേ എന്തൂട്ട് ചെയ്യാനാ. ആ നേരം നോക്കി ജബൈലലീലെ ജിമ്മിലും പിന്നെ കരാട്ടെക്ലാസ്സിലും പഠിച്ച് അഞ്ചാറ് കീറങ്ങ്ട് ആ പിണ്ണത്തടീലാ ഞാനങ്ങ്ട് പെരുക്കി. ചെക്കന്‍ ശ്വാസം വിടാന്‍ പറ്റീല്ല്യ. ഞാനാരാ മോന്‍?! അപ്പളക്കം പൊറത്ത്ന്ന് ഇമ്മ്ടെ പിള്ളേരാ വന്നൂ?

“അതാര വിശാല്‍ ജി?“ കപ്പലണ്ടി പൊട്ടിച്ച് പ്ലേറ്റിലിടുമ്പോ ഞാന്‍ ചോദിച്ചു.

“ഡാ മോനെ, നന്ദകുമാരാ ഞാന്‍ വെറൂം കോ..കോ.....കോത്താഴത്തെ ബ്ലോഗറാന്ന നെന്റെ വെചാരം? ഞാന്‍ മ്മ്ടെ സ്കോര്‍പ്പിയോല്‍ ദുബായിലെ ക്ടാങ്ങളെ ഏര്‍പ്പാടാക്കിട്ട്ണ്ടാര്‍ന്നു. അഭിലാഷ്, ഏറനാടന്‍, കൂഴൂര്‍, കൈതമുള്ള്..ഈ പിള്ളേരൊക്കെക്കൂടീ ആ പോങ്ങൂന്റെ ദേഹത്ത് കേറീട്ട് ഒരു പെരുക്കങ്ങ്ട് പെരുക്ക്. മ്മ്ടെ പല്ലാവൂര്‍ അപ്പുമാരാര്‍ പോലും ഇവന്മാരുടെ മുന്നില്‍ ശിഷ്യപ്പെടും. അമ്മാതിരി പെരുക്ക്. “

“അല്ല വിശാല്‍ജി ഞാനു ആലോചിക്കാര്‍ന്നു. ഈ കുറുമാന്‍ ഐ സി യുവില്‍ . ബട്ട് പോങ്ങനെ..സോറി പോങ്ങുമൂടനെക്കുറീച്ച് ഒരു വിവരവുമില്ല. എന്നിട്ടെന്താ പറ്റ്യേ?“

“എന്തൂറ്റ് പറ്റാന്‍. എല്ല് കമ്പ്ലീറ്റ് ഒടിഞ്ഞു. ശരിക്കു പറഞ്ഞാന്‍ കണ്ട് കഴിഞ്ഞാല്‍ പൊറോട്ടക്ക് മാവ് കൊഴച്ച പോലെയായിരുനു പോങ്ങുമൂടന്‍.“

“എല്ല് കമ്പ്ലീറ്റും? നട്ടെല്ല് വരെ?“

അയിന്‍ ആ ശ്ശവിക്കെവിടെടാ നട്ടെല്ല്?? ഒള്ള എല്ലൊക്കെ ഞാനും പിള്ളേരും കൂടി ഒടിച്ചെടുത്തു. അവസാ‍നം നാട്ടരൊക്കെക്കൂടി ഉള്ളൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടോയി. അവര്‍ പറഞ്ഞു ഇമ്മാതിരി കേസൊന്നും ഇവ്ടെ പറ്റില്ല്യാന്ന്.“

“എന്നിട്ട് അവസാ‍നം എന്തു പറ്റി??“

“എന്തൂറ്റാവാന്‍.. ഒക്കെ കൂട്ടികെട്ടി പോങ്ങൂനെ വെല്ലൂര്‍ക്ക് കൊണ്ടുപോയേക്കാ.. ഇനി 3 മാസെങ്കിലും എടുക്കും നേരെയാവാന്‍. എന്നാലും മുത്രൊഴിക്കണേല്‍ ഒരാള്‍ടെ ഹെല്‍പ്പ് വേണ്ടി വരും.“

എന്റെ മനസ്സില്‍ ഒരായിരം പൂത്തിരി കത്തി. ജനപ്രിയ ബ്ലോഗര്‍ കുറുമാന്‍ ഐസിയുവില്‍, പോങ്ങുമൂടന്‍ വെല്ലൂരില്‍. അപ്പോ? അപ്പോ ഇനി മലയാളം ബ്ലോഗില്‍ ഞാനും വിശാല്‍ജിയും സൂപ്പര്‍ സ്റ്റാര്‍സ്...!!! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യണ്ടായി... ഇനി എന്റെ..സോറീ ഞങ്ങടെ കാലം. ഞാനും വിശാല്‍ജിയും.. ഗംഭീരം. എന്റേയും വിശാലന്റേയും ബ്ലോഗ് പോസ്റ്റില്‍ കമന്റിടാന്‍ ബൂലോകത്തെ വായനക്കാര്‍ ക്യൂ നില്‍ക്കും.

അതോര്‍ത്തപ്പോള്‍ ഒന്നും അടിക്കാതെ തന്നെ ഞാന്‍ വീലായി. നിറച്ചു വെച്ച് സീസറിന്റെ ഗ്ലാസ്സ് ഞാനും വിശാലനും എടുത്തുയര്‍ത്തി (അളവു നോക്കി. കറക്ട്) ആഹ്ലാദം കൊണ്ട് ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു : “ ചിയേര്‍സ്”

ശുഭം.

ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി, സത്യസന്ധതയോടെ..

നന്ദന്‍/നന്ദപര്‍വ്വം

നന്ദകുമാര്‍ said...
This comment has been removed by the author.
നന്ദകുമാര്‍ said...
This comment has been removed by the author.
അഹങ്കാരി... said...

machu,

keyman panimudakkila

visadamayi pinnezhuthaam

ulath parayaalo,
ith berly ezhuthiyathallenn urappallE

berly ezhuthiithanenkil aa maplede peru orikkalenkilum varillE!!!

pinne ipozhum chiri nirthan vayya ketto!

aa klaimaksinte last 2 para...

aPPA...nne angadu kollu

ini visadamayi nale ezhutham
:D

krish | കൃഷ് said...

ഭ്രാന്തകുമാരാ, സോറി, നന്ദകുമാരാ,
നേരത്തെ പൊങ്ങന്‍ പ്രസിദ്ധീകരിക്കാതിരുന്ന ഭാഗം കലകലക്കീന്ന് പറഞ്ഞാമതീല്ലോ.

ഹോ ഇനി ബൂലോഗത്തില്‍ വെറും രണ്ടേ രണ്ട് സൂപ്പര്‍സ്റ്റാര്‍ മാത്രം. കമന്റാന്‍ ദേ കെടക്കണൂ, ബാക്കിയുള്ളോരെല്ലാം.

എം. എസ്. രാജ്‌ said...

എന്റെ നന്ദേട്ടാ....
സ്തുതിക്കുന്നു, ചുമ്മാതെ ഒന്നുമല്ല, കൈ കൊട്ടി സ്തുതിക്കുന്നു..!!!

അതി ഗംഭീരം.. മെഗാ ചിയേഴ്സ്..!! :)

Sarija N S said...

നന്ദേട്ടാ, ഹോ‍ ഈ സത്യസന്ധമായ പോ‍സ്റ്റ്- അതായത് ബെര്‍ളി എഴുതി, പോങ്ങു മാനം രക്ഷിക്കാന്‍ വേണ്ടി കത്തി വച്ച ഭാ‍ഗം- കൊള്ളാം.

ദീപക് രാജ്|Deepak Raj said...

namo namah :)

മാളൂ said...

പോങ്ങുമൂടന്റെ കഥ വായിച്ച്
തലയടീച്ച് ചിരിച്ചു പൊയി
അപ്പോ ദേ വരുന്നു നന്ദകുമാരപര്‍‌വ്വം.
അതൊരു നല്ല ട്വിസ്റ്റ് തന്നെ..
“നൂറു രൂപയുടെ ബില്ലിന്‍ ഒരു രൂപ
കൊടുത്തിട്ട് ഇതു മാതിരി പറയ്യോ
വിശാല്‍ജി എന്നു ഞാന്‍ ചോദിച്ചില്ല!! ”.....
ഇത് ഇനി എവിടെയും കോട്ടാം .. .

........എന്റേയും വിശാലന്റേയും ബ്ലോഗ് പോസ്റ്റില്‍ കമന്റിടാന്‍ ബൂലോകത്തെ വായനക്കാര്‍ ക്യൂ നില്‍ക്കും.....

വ്വോ തന്നെ തന്നെ !!

കാന്താരിക്കുട്ടി said...

എന്റെ മനസ്സില്‍ ഒരായിരം പൂത്തിരി കത്തി. ജനപ്രിയ ബ്ലോഗര്‍ കുറുമാന്‍ ഐസിയുവില്‍, പോങ്ങുമൂടന്‍ വെല്ലൂരില്‍. അപ്പോ? അപ്പോ ഇനി മലയാളം ബ്ലോഗില്‍ ഞാനും വിശാല്‍ജിയും സൂപ്പര്‍ സ്റ്റാര്‍സ്...!!! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യണ്ടായി... ഇനി എന്റെ..സോറീ ഞങ്ങടെ കാലം. ഞാനും വിശാല്‍ജിയും.. ഗംഭീരം. എന്റേയും വിശാലന്റേയും ബ്ലോഗ് പോസ്റ്റില്‍ കമന്റിടാന്‍ ബൂലോകത്തെ വായനക്കാര്‍ ക്യൂ നില്‍ക്കും.


വിശാലേട്ടൻ സൂക്ഷിച്ചില്ലേൽ കൈയ്യും കാലും ഒടിഞ്ഞ് എവിടേലും കിടക്കും ട്ടോ..നന്ദനെ നമ്പരുത് !

മാണിക്യം said...

കൊള്ളാം !
പോങ്ങുമ്മൂടന്റെ ഭാവനയും
നന്ദകുമാറിന്റെ മേമ്പോടിയും ...

“എന്തൂട്ട് പറ്റാന്‍.
എല്ല് കമ്പ്ലീറ്റ് ഒടിഞ്ഞു.
ശരിക്കു പറഞ്ഞാല്‍ കണ്ട് കഴിഞ്ഞാല്‍ പൊറോട്ടക്ക് മാവ് കൊഴച്ച
പോലെയായിരുനു പോങ്ങുമൂടന്‍,”

ഇതു നേരോ?:) എന്തായാലും തകര്‍ത്തു...

Cartoonist said...

നന്ദരെ,
“സീസറിന്റെ ഗ്ലാസ്സ് ഞാനും വിശാലനും എടുത്തുയര്‍ത്തി (അളവു നോക്കി. കറക്ട്)“ കറക്ടായി.
ഇനിയങ്ങട്ട് പോങ്ങ്സ്-നന്ദര്‍ യുഗാവ്വൊ ?!! :)

ശ്രീ said...

നന്ദേട്ടാ...
ആന്റി ക്ലൈമാക്സ് കലക്കി.

ലോക ചരിത്രത്തില്‍ രണ്ടാമത് ഒരു സൂപ്പര്‍ ഹിറ്റ് കഥയ്ക്ക് ഇരട്ട ക്ലൈമാക്സ്... “ഹരികൃഷ്ണന്‍‌സി”നു ശേഷം...

പാവം പോങ്ങന്‍...അല്ലല്ല പോങ്ങു മാഷ് ;)

എനിയ്ക്കതല്ല സംശയം... ഇത്രയും നാള്‍ ഈ പോങ്ങു മാഷിന്റെ കൂടെ ഉണ്ടായിരുന്ന മനുവേട്ടന്‍ ഈ കൃത്യം നടക്കുന്ന അവസരത്തില്‍ മന:പൂര്‍വ്വം സ്ഥലം ഒഴിഞ്ഞു നിന്നതായിരുന്നോ? അങ്ങേര്‍ക്കിട്ട് രണ്ടെണ്ണം കിട്ടിക്കോട്ടെ എന്നു കരുതി?
ബൂലോക സി.ബി.ഐ.യ്ക്ക് കേസ് വിടണം... ഇനിയും ഈ സംഭവത്തില്‍ പലതും വെളിച്ചത്തു വരാനിരിയ്ക്കുന്നില്ലേന്നൊരു സംശയം
;)

G.manu said...

ഹഹ നന്ദൂന്റെ അമ്മായി ക്ലൈമാക്സ് കസറി..ഇനി പോങ്ങൂ...ഒരു ഡബിള്‍ ആന്റി ക്ലൈമാക്സ് ഇടു..

വിട്ടു കൊടുക്കല്ലേ...............

കുറുമാന്‍ said...

നന്ദാ, ഇതൊരു പോസ്റ്റാക്കാമായിരുന്നു...പോസ്റ്റിനൊപ്പത്തിനൊപ്പം നില്‍ക്കുന്ന കമന്ന്റ്റ് എന്തായാലും കസറി.

::: VM ::: said...

ഞങ്ങള്‍ അകത്തേക്കു കയറി. കെട്ടുവിട്ടെങ്കിലും പേടി കാരണം മുട്ടുകൂട്ടിയിടിച്ചിരുന്നതിനാല്‍ കുറുവിനറെ കാലുകള്‍ അപ്പോഴും നിലത്തുറച്ചിരുന്നില്ല / /

/ /
യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചിട്ടുള്ള ഏതോ ആരാധകനാണെന്നു കരുതി കുറുസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു-

ബേസിക്കലി അയാം.. അല്ല, എങ്ങനെ മനസ്സിലായി ?

അല്ല.. ഒരു ഫ്രോഡ് ലുക്ക്.. മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. ആ ഭ്രാന്തന്റെ ഫ്രണ്ടാ ?/ /

ക്ലാസ്സ് ;) ഹ്ഹഹഹ!

തോന്ന്യാസി said...

എല്ല് കമ്പ്ലീറ്റും? നട്ടെല്ല് വരെ?“

അയിന്‍ ആ ശ്ശവിക്കെവിടെടാ നട്ടെല്ല്??

നന്ദേട്ടാ ഉമ്മ... ഒരു നഗ്ന സത്യം വിളിച്ചു പറഞ്ഞതിന്....

ശ്രീ...പോങ്ങേട്ടന്റെ കൂടെയുണ്ടായിരുന്ന മനുജി.. ബ്ലോഗന എന്നു പറഞ്ഞ് കുറുവണ്ണന്‍ പറ്റിച്ചതാണെന്നറിഞ്ഞപ്പോ ബോധം കെട്ട് വീണതാ...പിന്നെ നോ വിവരം പുള്ളിയ്ക്കും,പുള്ളിയെപറ്റി നാട്ടാര്‍ക്കും......

നൊമാദ് | A N E E S H said...

പൊങ്ങ്സ്,
കലക്കീ ഗഡ്ഡി, എനിക്കെപ്പഴും ഒരു ഡൌട്ടാ ഈ ഗഡീന്ന് വിളിക്കുമ്പോ വേറെ വല്ലതും ആയി പോവുമോ എന്ന്.:)

നന്ദന്റെ കമന്റും കലക്കി

വിശാലന്‍ ഒരു ഗോള്‍ഡ് കിങ്ങ് ചുണ്ടില്‍ വച്ച് കത്തിച്ചു. ബാങ്കുകാര്‍ ലോണ്‍ കൊടുക്കുമ്പോലെ പുക തവണ തവണയായി വിട്ടു. എന്നിട്ട് നാടകീയമായി പറഞ്ഞു.

നന്ദന്റെ കമന്റിന്റ് ചീര്‍സ്.

അപ്പു said...

ക്ലൈമാക്സിനോടൊപ്പം നന്ദന്റെ കമന്റും കൂടായപ്പോൾ സംഗതി ജോറായി അവസാനിച്ചു.

നന്ദ said...

രണ്ടു ഭാഗങ്ങളും തകര്‍പ്പന്‍! കൂട്ടത്തില്‍ നന്ദപര്‍വ്വത്തിന്റെ കമന്റും:) ചിരിച്ച് ഒരു വഴിയായീന്ന് പറഞ്ഞാല്‍ മതിയല്ലോ!

‘തൊട്ടടുത്തു നില്‍ക്കുന്ന ഒരാളെ വിദൂരതയിലേക്കെന്ന പോലെ നോക്കാന്‍ നല്ല ഭ്രാന്തന്മാര്‍ക്കേ സാധിക്കൂ‘: കൂട്ടത്തില്‍ സീരിയസ് എന്നു തോന്നിയ ഒന്ന്.
ശരിക്കും ഇങ്ങനെയാണോ? :)

കാപ്പിലാന്‍ said...

കര്‍ത്താവേ ,ഇതിന് സെഞ്ചുറി അടിക്കണമേ..ഇന്ന് വൈകിട്ട് കുരിശുംമൂട്ടില്‍ ഒരു കൂട് മെഴുകുതിരി കത്തിചേക്കാമേ.

രണ്ടു പേരും നന്നായി തകര്‍ത്തിരിക്കുന്നു :) ചിരിച്ച് അടപ്പൂരി :)

ഏറനാടന്‍ said...

:)
:):)
:)

Saneesh said...

കിടിലം!!!! നന്ദന്റെ കമന്റും കൂടീ വന്നപ്പോള്‍ ബഹു വിശേഷം!! കുറുമാന്‍, വിശാലന്‍, ബെര്‍ലി, പോങ്ങുമ്മൂടന്‍, നന്ദന്‍ എന്നീ കിടിലന്‍ ബ്ലോഗേര്‍സ് ഒത്തുചേര്‍ന്നപ്പോള്‍ ഒരു ഗംഭീര പോസ്റ്റ് ഞങ്ങള്‍ക്കു കിട്ടി... ഹാറ്റ്സ് ഓഫ് പോങ്ങൂ...

Saneesh said...

കിടിലം!!!! നന്ദന്റെ കമന്റും കൂടീ വന്നപ്പോള്‍ ബഹു വിശേഷം!! കുറുമാന്‍, വിശാലന്‍, ബെര്‍ലി, പോങ്ങുമ്മൂടന്‍, നന്ദന്‍ എന്നീ കിടിലന്‍ ബ്ലോഗേര്‍സ് ഒത്തുചേര്‍ന്നപ്പോള്‍ ഒരു ഗംഭീര പോസ്റ്റ് ഞങ്ങള്‍ക്കു കിട്ടി... ഹാറ്റ്സ് ഓഫ് പോങ്ങൂ...

അഭിലാഷങ്ങള്‍ said...

ഈ എപ്പിഡോസ് ഇഷ്ടപ്പെട്ടിഷ്ടാ...

ചിലസ്ഥലത്ത് നന്നായി ചിരിച്ചു.....

ഫോര്‍ എസ്‌കാംബിള്‍, ഉദാഹരണമായി,

“ഇന്‍ അനാട്ടമി, ഐ മീന്‍ മനശാസ്ത്രത്തില്‍ ഇതിന് ബ്ലോഗിറ്റീവ്, പ്രിമിറ്റീവ്, കൊഗ്നിറ്റീവ് അഗ്രസീവ് മയോപ്പതി എന്നു പറയും.
എന്നു വച്ചാല്‍ ?
എന്നു വച്ചാലൊന്നുമില്ല.. നമ്മള്‍ അങ്ങനെ പറയുമെന്നു മാത്രം.. “
:)

പിന്നെ, കുറൂസിന്റെ ലുക്ക്.... മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. !
ഹ ഹ..

ഏതായാലും ഇത് ഭാവിയില്‍ വീഡിയോ ഷൂട്ട് ചെയ്യുമ്പോ.. പോങ്ങൂസേ, ബര്‍ള്ളീസേ... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...

മാതൃഭൂമി, ഡമ്മി പ്രസ്സ്, ഡമ്മി പ്രസ്സ്, മാതൃഭൂമി..

ഇത് മാറിമാറി കാണിക്കണം....
:)

poor-me/പാവം-ഞാന്‍ said...

Let us see how things will end!Till then let us wit

Anonymous said...

ഇപ്പോഴാണു ഈ ബ്ലോഗെറിങു ബ്ലോഗെറിങു എന്നു വച്ചാല്‍ എന്താണെന്നു മനസിലായത്......
അത്യാവശ്യം പാര വയ്ക്കാന്‍ എനിക്കും അറിയാം പക്ഷെ ഇതു....എന്റമ്മോ....

smitha adharsh said...

രണ്ടു പോസ്റ്റും ഒന്നിച്ചു വായിച്ചു..കിടിലന്‍..
ചിരിപ്പിച്ചു മനുഷ്യനെ കൊല്ലാം എന്ന് നേര്ച്ച നേര്ന്നിട്ടുണ്ടോ?

രസികന്‍ said...

പോസ്റ്റും, നന്ദന്റെ രണ്ടാം ക്ലൈമാക്സും വായിച്ചു കഴിഞ്ഞ് ഹി ഹി ഹ ഹ എന്നീ വകകള്‍ പല തവണ തോണ്ടയില്‍ നിന്നും പുറത്തുവന്നപ്പോള്‍ കണ്ടു നിന്ന ആരൊക്കെയോ പറയുന്നത് കേട്ടു “ഒടിവും ചതവും ഒന്നും കാണില്ലാ..... ഇത് ഇങ്ങനെയൊക്കെയാ..... വടക്കേലെ രാജപ്പനും ആദ്യം ഇങ്ങനെയൊക്കെയായിരുന്നു പോലും ...”

ബൂലോഗത്ത് നിരോധിച്ച “കലക്കി, കിടുകിടിലന്‍” എന്നീ വാക്കുകള്‍ ഇവിടെ കടമെടുത്തുടയ്ക്കുന്നു.

Vempally|വെമ്പള്ളി said...

രണ്ടുഭാഗവും കലക്കി ചിരിച്ചു മടുത്തു എന്തായാലും നല്ല ചേര്‍ച്ചയും അഭിപ്രായ ഐക്യവും(കുറൂനെ ഇടികൊള്ളീക്കുന്ന കാര്യത്തിലും നന്ദനെ വട്ടാക്കുന്നതിലും)ഐന്‍സ്റ്റൈനും ഐസക്ക് ന്യൂട്ടനും പോലെ ബഷീറും എംടിയും പോ‍ലെ ഈനാമ്പേച്ചിയും..

ശ്രീവല്ലഭന്‍. said...

comment ഇരട്ടിപ്പിക്കാതെ തന്നെ അമ്പതു കടന്നിരിക്കുന്നു! കംഗാരു റിലേഷന്‍സ്
എഴുത്ത് അടിപൊളി :-)

നന്ദകുമാര്‍ said...

അനിയാ..‘തലക്കെട്ട്‘ സൂപ്പര്‍. പ്രമാദമണ്ണാ...

ഊരിയ കത്തി ചോര കാണാതെ ഉറയിലിടുമൊ?? :)

നിഷ്ക്കളങ്കന്‍ said...

പോങ്ങ്സ്,
ഇപ്പോഴാണ് സീരീസ് മൊത്തം വായിച്ചത്. കിടിലം ഹാസ്യം കേട്ടോ പോങ്ങ്സേ..

തമനു said...

പോങ്മൂ..
കുറേക്കാലമായി ബ്ലോഗുകള്‍ ഒന്നും വായിക്കാന്‍ സമയം കിട്ടുന്നില്ല. അതിന്റെ കേടു തീര്‍ത്തു ഈ സാധനം.

അടിച്ചു പൊളിച്ചു മച്ചൂ.... :)

കാര്‍വര്‍ണം said...

alapm vaikippoy vayikkann


Kalakkeele.. But nandaparvathinte comment postine mukki kalanju.

appo hats of aark nanduvettano pongsno ??

Visala Manaskan said...

ഇത് ഞാന്‍ വായിച്ചുമില്ല. ചിരിച്ചുമില്ല. കമന്റിയുമില്ല.

:

ആചാര്യന്‍... said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year

Sureshkumar Punjhayil said...

This is wonderful.. Ashamsakal...!!!