Follow by Email

Wednesday, September 30, 2009

ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...

സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.

ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍‌കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.

ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.

36 comments:

പോങ്ങുമ്മൂടന്‍ said...

ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.

വികടശിരോമണി said...

നാൽ‌പ്പതിനോടടുക്കുന്ന മരണക്കണക്കുമായി ഞാനിപ്പോൾ ടി.വി.ഓഫ് ചെയ്തു.
കുറച്ച് നാൾ നാമവരെ ഓർക്കും,ചില സുരക്ഷാപ്രശ്നങ്ങളെപ്പറ്റി വാചാലാരാവും...
പിന്നെയും...
ഞാനും കിടക്കട്ടെ,ഒന്നും പറയാൻ തോന്നുന്നില്ല.

ജിപ്പൂസ് said...

ശരിയാണു പോങ്ങേട്ടാ ദഹിക്കാത്ത ഒരു ഡയലോഗ് തന്നെയാണു അത്.മരിച്ചവരില്‍ മലയാളികളില്ലത്രെ...!ചാനലുകള്‍ തത്സമയ സം‌പ്രേഷണത്തിനായി മത്സരിക്കുന്നുണ്ട്.ഇന്ത്യാ വിഷനില്‍ കേട്ട മറ്റൊന്ന് ദാ ഇങ്ങനെ.

'ബോട്ട് മുങ്ങിയ സമയത്ത് എടുത്ത ഒരു വീഡിയോ ക്ലിപ് ആണിത്.എനിക്ക് തോന്നുന്നു ഇതാണു ഏറ്റവും ആദ്യം കിട്ടിയ ക്ലിപ്'.
ഞാനും അധികനേരം ടി.വി ക്ക് മുമ്പിലിരുന്നില്ല.

നിരക്ഷരന്‍ said...

ആദരാജ്ഞലികള്‍ .... :(:(

ഞാനീയിടെയായി ഒരു എണ്ണപ്പാടത്തൊഴിലാളിയുടെ കണ്ണുകളിലൂടെയാണ് എല്ലാം നോക്കിക്കാണുന്നത്. ഞങ്ങള്‍ക്ക് സുരക്ഷ ജിവിതത്തിന്റെ തന്നെ ഭാഗമാണിപ്പോള്‍ .

കേരളത്തില്‍ പലയിടങ്ങളിലും വിനോദസഞ്ചാരയാത്രകള്‍ക്ക് ഉപയോഗിക്കുന്ന ജലനൌകകള്‍ 75 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തവയാണ്. ചിലതിലൊക്കെ ഗതികേട് കാരണം കയറേണ്ടി വന്നപ്പോളൊക്കെ ‘ടാസ്ക്ക് റിസ്ക്ക് അസ്സസ്സ്മെന്റ് ‘ നടത്തി അപകടം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാം എന്നൊക്കെ മനസ്സില്‍ കുറിച്ച് വെച്ച് അതിന് തരമാകുന്ന രീതിയില്‍ ശ്വാസം പിടിച്ചുനിന്നാണ് മറുകരയില്‍ എത്തിയിട്ടുള്ളത്.

അപകടങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അനാസ്ഥ കാണിച്ചിട്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മറുപടി പറഞ്ഞേ പറ്റൂ. ഭൂമിയിലുള്ള കോടതികളില്‍ അല്ലെങ്കില്‍ സര്‍വ്വേശ്വരന്റെ കോടതിയില്‍ .

നിഷാർ ആലാട്ട് said...

ആദരാജ്ഞലികള്‍ .
:(

ഞാനും കിടക്കട്ടെ,ഒന്നും പറയാൻ തോന്നുന്നില്ല.

sheriffkottarakkara. said...

മലയാളികൾ ആരുമില്ലാ എന്ന എടുത്തു പറച്ചിൽ എനിക്കും അരോചകമായി തോന്നി. മരണം എല്ലാവർക്കും ഒരുപോലെയാണു.

വേദ വ്യാസന്‍ said...

ചാനലിലെ മല്‍സരം പൊടിപൊടിയ്ക്കുന്നു.

ആദരാജ്ഞലികള്‍ . :(

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

>>>‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.<<<<

പൊങ്ങൂ, എനിക്കും ഈ വാര്‍ത്താ വായന കേള്‍ക്കുമ്പോള്‍ സുഖിക്കാറില്ല. ചില ഗല്‍ഫ് അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് കേട്ടിട്ടുണ്ട് നാല് ഇന്ത്യാക്കാര്‍ മരിച്ചു, മലയാളികള്‍ ആരും ഇല്ല എന്ന്. അല്ലെങ്കില്‍ വാര്‍ത്താ അവതാരകന്റെ ചോദ്യം “അതില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടോ“ എന്ന്.. മലയാളികള്‍ അല്ലാത്തവര്‍ മരിച്ചാലും കുഴപ്പമില്ല എന്നാണാവോ?

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ റേഡിയോവില്‍ ആണ് വാര്‍ത്ത കേട്ടത്. ടി വിയില്‍ ഒറ്റ നോട്ടം കാണാനേ മനസ്സ് സമ്മതിച്ചിട്ടുള്ളു. ടി വി നിര്‍ത്തി.

ഒക്ടോബറിലേക്ക് വരാന്‍ കൂട്ടാത്തവര്‍ക്ക് ആദരാഞ്ജലികള്‍.

ചാണക്യന്‍ said...

ആദരാഞ്ജലികൾ......

ഈ ജീവനുകൾ എന്നെന്നേക്കുമായി കണ്മറഞ്ഞതിന്റെ ന്യായീകരണങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ കേൾക്കാം കാണാം....കേരളാ വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനു എന്ത് നഷ്ടം....മുൻപും ബോട്ടപകടങ്ങൾ നടന്ന് മനുഷ്യ ജീവൻ നഷ്ടമായപ്പോൾ ഉണ്ടായ അതെ ന്യായീകരണങ്ങൾ ഇതിലും പ്രതീക്ഷിക്കാം...

നിരക്ഷരന്റെ കമന്റിനൊരു ഒപ്പ്.....

കൊട്ടോട്ടിക്കാരന്‍... said...

ആരായാലും മനുഷ്യരല്ലേ...
അതിന് അതിര്‍ത്തി തിരിയ്ക്കുന്നതു ദഹിയ്ക്കുന്നില്ല. മരണം 38 ആയിരിയ്ക്കുന്നു... എന്തുപറയാനാ...
ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും മാത്രമേ കഴിയുന്നുള്ളൂ...

വീ‍ കെ said...

ഒക്ടോബറിലേക്ക് കൂടെ വരാൻ കഴിയാഞ്ഞ ആ നിർഭാഗ്യവന്മാർക്ക് ആദരാഞ്ജലികൾ.

നിരക്ഷരന്‍ said...

ആദ്യത്തെ കമന്റില്‍ പറയാതെ പോയ ഒരു കാര്യം വന്ന് പറയണമെന്ന് തോന്നുന്നു.

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ ഇങ്ങനെ പലപ്പോഴും കേള്‍ക്കാറുള്ളത് തന്നെയാണ്. മരിച്ചവരില്‍ നമ്മുടെ ആരും ഇല്ലാത്ത ഒരു അവസ്ഥയില്‍ നമ്മള്‍ക്ക് മരിച്ച എല്ലാവരോടും ആദരവാണ്, ഒരേ വികാരമാണ്. അവിടെ ജാതി മത ഭാഷ ദേശ ഭേദമൊന്നുമില്ല.

പക്ഷെ ഇതിനൊരു മറുവശം ഇല്ലേ ? മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഒന്ന് ഒരു നിമിഷം ചിന്തിച്ച് നോക്കിയാലോ ?

അവര്‍ ചെയ്യുന്നത് ഒരു ഉപകാരമായി കാണാന്‍ ശ്രമിച്ചാലോ ? അതെങ്ങനാണെന്ന് പറയാം.

ഉദാഹരണത്തിന്.... എന്റെ കുടുംബം ഞാനില്ലാതെ തേക്കടിയില്‍ ഒന്നുരണ്ട് കുടുംബസുഹൃത്തുക്കളും അവരുടെ കുടുംബവുമൊക്കെയായി ഉല്ലാസയാത്ര പോകുന്നു. ചില കാരണങ്ങളാല്‍ എനിക്ക് പോകാനാവുന്നില്ല. അല്‍പ്പനേരം കഴിഞ്ഞ് പെട്ടെന്ന് ഞാന്‍ കേള്‍ക്കുന്നത് തേക്കടിയില്‍ ബോട്ടപകടം 30 പേര്‍ മരിച്ചു എന്നാണ്.

എന്തായിരിക്കും അപ്പോള്‍ എന്റെ മാനസ്സികാവസ്ഥ ? മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ് അല്ലെങ്കില്‍ പരിധിക്ക് പുറത്ത് എന്ന് മറുപടി കിട്ടുന്നു. എന്തെങ്കിലും വിവരം കിട്ടാന്‍ ഞാന്‍ ആശ്രയിക്കുക ടീവി റേഡിയോ എന്നീ മാദ്ധ്യമങ്ങളെത്തന്നെയായിരിക്കും. അതില്‍പ്പറയുന്നു മരിച്ചവരില്‍ മലയാളികള്‍ ആരും ഇല്ല എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരുപാട് ആശ്വാസമാകില്ലേ ?
അങ്ങനെ ഒരുപാട് പേര് ഈ അപകടവുമായി നേരിട്ട് ബന്ധമുള്ളവര്‍ ഉണ്ടാകില്ലേ ?
അങ്ങനൊരു ഘടകമാണോ മാദ്ധ്യമങ്ങളെക്കൊണ്ട് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിപ്പിക്കുന്നതെങ്കിലോ ?

എന്റെ ചിന്ത ശരിയായ രീതിയില്‍ അല്ലെങ്കില്‍ തിരുത്തിത്തരണേ .

നീര്‍വിളാകന്‍ said...

ചാനലുകള്‍ക്ക് ചാകര.... അവരവരുടെ വിഷ്വലുകള്‍ മറ്റാരും കോപ്പി ചെയ്യാതിരിക്കാന്‍ വേണ്ടി വാട്ടര്‍മാര്‍ക്ക് ചെയ്താണ് ദൃശ്യങ്ങള്‍ വരുന്നത്.... ഒരറപ്പും ഇല്ലാതെ മരിച്ചു കിടക്കുന്ന കുട്ടികളെ വരെ ഫോക്കസ് ചെയ്ത് കാട്ടി മത്സരത്തിന് മൂര്‍ച്ചകൂട്ടുന്നു ചാനലുകള്‍....

ആദരാഞ്ജലികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ചാനലുകളുടെ മത്സരങ്ങള്‍ക്കും ചോദ്യോത്തര പംക്തികള്‍ക്കുമിടയില്‍ നിസ്സഹായനായി നോക്കിയിരിക്കുന്നു.. ,
തേക്കടി ഒരുപാട്‌ കുടുബങ്ങളെ കണ്ണീരിലാഴ്ത്തുന്നു... ആദരാഞ്ജലികള്‍...

Pandavas said...

കണ്ണീര്‍ പ്രണാമം..

സുനില്‍ പണിക്കര്‍ said...

അതേ അതേ..
ചാനലുകൾക്ക്‌
ചാകര..
ഇന്നാള്‌ നമ്മുടെ
നടൻ മുരളി
മരിച്ചപ്പോൾ
കണ്ടില്ലായിരുന്നോ
മൃതദേഹത്തെ അവഹേളിക്കുന്ന
തൽസമയ സംപ്രേക്ഷണം..!

ഷബീര്‍ പട്ടാമ്പി said...

മരണം ആഘോഷിക്കുന്ന ചാനലുകള്‍ ...
ലോകത്തില്‍ എവിടെയെങ്കിലും ഒരു അപകടം നടന്നാല്‍ അതില്‍ ഒരു മലയാളി യെങ്കിലും ഉണ്ടാകും അതായിരിക്കാം ചാനലുകളെ കൊണ്ട് ഇങനെ പറയിക്കുന്നത് യെന്തയാലം അവര്‍ക്ക്‌ ആഘോഷിക്കാം രാവിലത്തെ റിപ്പോറ്ട്ട് പ്രകാരം മൂന്നു മലയാളികള്‍ മരിച്ചതായി അറിയുന്നു നമുക്ക്‌ വേദനയുടെ കണ്ണീര്‍ പുക്കള്‍ അര്‍പ്പിക്കാം

Patchikutty said...

മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
മരിച്ചവരില്‍ മലയാളികള്‍ ഇല്ല എന്ന പ്രയോഗം,മലയാളികള്‍ മരിച്ചാല്‍ മാത്രമേ ഉള്ളു ദുഃഖം എന്നതല്ല ഉദേശം... നിരക്ഷരന്‍ പറഞ്ഞതിനോട് YOJIKKUNNU.

ആചാര്യന്‍ said...

തേക്കടിയില്‍ സഞ്ചാരികളെ കൊണ്ടൂ പോവുന്ന ബോട്ടില്‍ മേല്‍ത്തട്ടില്‍ ഓഡിറ്റോറിയത്തില്‍ ഇട്ടിരിക്കുന്നത് പോലെ പ്ലാസ്റ്റിക് കസേരകള്‍ നിരത്തി ജനത്തെ ഉപവിഷ്ടരാക്കിയിരിക്കുന്നത് കണ്ട് ബോട്ടിംഗിനു പോവാതെ മടങ്ങിയിട്ടുണ്ട്. തലകുത്തിമറിയുന്ന ബോട്ടില്‍ കടലിലൂടെ അഞ്ചാറ് തവണ വിവേകാനന്ദപ്പാറയിലേക്ക് പോയിട്ടും തേക്കടിയിലെ ആ ബോട്ട് കണ്ടത്ര പേടി തോന്നിയിട്ടില്ല. കുറെ ഗതിയില്ലാത്ത കാട്ട്(?)പോത്താണ് മിക്കവാറും തേക്കടിയില്‍ കാണപ്പെടാറുള്ളത്(മറ്റ് മൃഗങ്ങളെ നാട്ടില്‍ തന്നെ കാണാനുണ്ടല്ലോ). സാദാ പോത്തിനെക്കാള്‍ ഇമ്മിണീ ബല്യ പോത്ത്. അതിനെക്കാണാന്‍ ബോട്ട് കേറീ പോകണോ. ജനം എണീല്‍ക്കരുതെന്നൊക്കെ പറഞ്ഞുകൊടുത്തു കൂടെ പോകും മുന്‍പ്? കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തോ പന്ത്രണ്ടോ പേര്‍ക്ക് കയറാവുന്ന കൊച്ചു ബോട്ടില്‍ അവിടെ ബോട്ടിങ്ങിനു പോയിട്ടുണ്ട്. കണ്ടത് ഒരു പാവം കുട്ടിയാനയെ മാത്രം(നാട്ടില്‍ കാണാത്തതൊന്നുമല്ല കുട്ടി!). അന്ന് ബോട്ടില്‍ കൂടുതലായി കയറാന്‍ രണ്ടൂ മൂന്നാള്‍ കൂടി നിര്‍ബ്ബന്ധിച്ചപ്പോള്‍ കയറൊക്കെ കെട്ടുന്ന ഒരു ചേട്ടന്‍ എന്തൊരു വഴക്കാണ് അവരെ പറഞ്ഞതെന്നറിയാമോ, കൂടാതെ ആനക്കുട്ടി നില്‍ക്കുന്നത് കണ്ടത് പറഞ്ഞതും ആരും മുകളിലേക്ക് ആവേശപ്പെട്ട് കയറി വരേണ്ട, ഏതൊക്കെ കിളിവാതിലിലൂടെ നോക്കിയാല്‍ കാണാം എന്ന് ഒക്കെ പറഞ്ഞതും അതേ ചേട്ടനാണ്. (ഇന്നലെ ബ്ലോഗില്‍ പ്രശാന്ത് കൃഷണയുടെ തേക്കടി അപകട പോസ്റ്റ് കണ്ടതിനു ശേഷം ഭയം മൂലം ടീവി ഓണ്‍ ചെയ്തിട്ടേയില്ല, ഇന്ത്യ പുറത്തായോന്നറിയാന്‍ സ്റ്റാര്‍ ക്രിക്കറ്റ് മാത്രൊരു നിമിഷത്തേക്ക് നോക്കിയതല്ലാതെ. ചാനലുകള്‍ടെ ശവമടക്ക് ലൈവ് കണ്ടുകണ്ട് ഇപ്പോള്‍ അപകട വാര്‍ത്തകള്‍ കാണാന്‍ ഭയമായിരിക്കുന്നു)

shams said...

സുരക്ഷാക്രമീകരണങ്ങളുടെ പോരായ്മകളെപ്പറ്റി ചിന്തിക്കാന്‍ പലപ്പോഴും ഒരു ദുരന്തം തന്നെ വേണ്ടിവരുന്നു എന്നിട്ടോ മാധ്യമങ്ങളിലെ കുറച്ചു ദിവസത്തെ ആഘോഷങ്ങളെല്ലാം കഴിയുമ്പോള്‍
എല്ലാം മറന്നുകളയുന്നു. പിന്നെ മറ്റൊരു ദുരന്തം അങ്ങിനെയങ്ങിനെ..
ആദരാഞ്ജലികള്‍.

hshshshs said...

ഉറക്കം വരില്ല ഭായ്...അല്പമെങ്കിലും മനുഷ്യത്വം ഉള്ളിലവശേഷിച്ച ആർക്കും ..എങ്കിലും എന്തു ചെയ്യാൻ ഉറങ്ങാൻ ശ്രമിക്കാം..!!

sreekuttan said...

ആദരാജ്ഞലികള്‍.....
ഇന്നലെ രാത്രി മുഴുവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഈ അപകടദൃശ്യങ്ങള്‍ ചാകരക്കോളുകിട്ടിയ മാതിരി ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ സ്ഥലത്തെത്തിയ ദിലീപിനെയും ഇന്നസെന്റിനേയും മറ്റും നൂറുവട്ടം കാണിക്കുകയും ചെയ്തു.
ശവം തീനികള്‍....

അനാഗതശ്മശ്രു said...

ഇന്നത്തെ ഡെത് ലിസ്റ്റില്‍ മലയാളിയും ഇടം പിടിച്ചു...അവസാനം
ചാനലുകള്‍ ക്കു ഇരകളെ കിട്ടി
ഒക്റ്റോബറിലേക്കു വരാന്‍ മടിച്ചവര്‍ എന്ന പ്രയോഗം
വല്ലാതെ കൊണ്ടു മനസ്സിന്റെ ആഴത്തില്‍ ..

Privileged.... said...

പൊങ്ങ്സ്.. നിരക്ഷരന്‍ പറഞ്ഞത് ആണ് ശരിയായ കാഴ്ച .. മലയാളികള്‍ ഇല്ല എന്നറിയുമ്പോള്‍ മലയാളികള്‍ ആയ എല്ലാവര്ക്കും നമ്മുടെ ബന്ധുക്കള്‍, ശത്രുക്കള്‍ അതില്‍ ഇല്ല എന്നോര്‍ത്ത് സന്തോഷിക്കുവാനും, സങ്കടപ്പെടുവാനും മാധ്യമങ്ങള്‍ സാഹചര്യമൊരുക്കുന്നതിനെ വിഷമത്തോടെ കാണേണ്ടാ ....Safety measures like helmets, seat belts, life jackets എല്ലാം നമ്മള്‍ മലയാളികള്‍ക്കും (ഇന്ത്യക്കാര്‍ക്കും) എതിര്‍ക്കപെടെണ്ട ഒന്നാണെന്ന തിരിച്ചറിവില്‍ സഖാവ് പൊങ്ങു തൊട്ടു മുമ്പ് എഴുതിയ പോസ്റ്റ്‌ വായിക്കൂ.. എന്റെ ജീവന്‍ എന്റെതാണ്.. നിനക്കെന്താ അതില്‍ കാര്യം ??? എന്ന് സര്‍ക്കാരിനോട് ചോദിക്കുന്നവര്‍ .... മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്ത തുക കുറഞ്ഞു പോയി എന്ന് കണക്കുകള്‍ നിരത്തുന്നവര്‍...സ്വന്തം സീറ്റ്‌ ബെല്‍റ്റ്‌ ഇടണം .....ഹെല്‍മെറ്റ്‌ വെക്കണം .. ലൈഫ് ജാക്കെറ്റ്‌ ഉപയോഗിക്കണം....ഇന്നലെ ഇന്തോനേഷ്യ യില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ഞെട്ടാത്ത നാമെന്തിനു ഇത് കേട്ട് ഞെട്ടണം... ജീവനും മരണവും ലോകത്തിനുല്ലതാണ്... ഇന്ന് നീ നാളെ ഞാന്‍...

ചെലക്കാണ്ട് പോടാ said...

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’

അത് കേള്‍ക്കുന്പോള്‍ ആശ്വസിക്കുന്ന പലരും ഉണ്ട് എന്നത് ഒരു സത്യമല്ലെ....വാര്‍ത്ത അധികം നോക്കിയില്ല എന്ന് മാത്രമല്ല, ഇന്ന് പത്രം വായിക്കാനും വല്യ മൂഡ് തോന്നിയില്ല...

ആദരാജ്ഞലികള്‍

പാവപ്പെട്ടവന്‍ said...

മനസ്സിന്റെ പ്രാര്‍ത്ഥനകള്‍ ആ ദുരന്തത്തില്‍ പെട്ടവരുടെ കുടുബംങ്ങള്‍ക്കൊപ്പമാണ് അവരുടെ കണ്ണീരില്‍ എന്റെയും മുഖം കാണാം .
ആദരാജ്ഞലികള്‍

വിനുവേട്ടന്‍|vinuvettan said...

ഒരുപാട്‌ വേദനയോടെ ... ആദരാഞ്ജലികള്‍...

മാണിക്യം said...

മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യ് ശാന്തി നേരുന്നു..

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’
എന്ന് വര്‍ത്തയില്‍ കേള്‍‍ക്കുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് അതിന്റെ ആഴം മനസ്സിലാവില്ല,
നിരക്ഷരന്‍ പറഞ്ഞത് എത്രശരി..
സത്യത്തില്‍ എല്ലാവരും തന്നെ സ്വാര്‍ത്ഥരണ് ഇന്ററ്‌നാഷ്ണല്‍ ലെവലില്‍ ആണ് അപകടമെങ്കില്‍ നാം ഇന്ത്യാക്കാരുണ്ടോ എന്ന് നോക്കും
ദേശീയ തലത്തിലെങ്കില്‍ മലയാളിയുണ്ടോ എന്നും പിന്നെ സംസ്ഥാനതലതില്‍ ആണെങ്കില്‍ എന്റെ നാട്ടുകരനുണ്ടോ എന്നും.....

ഇതോക്കെ നമ്മുടെ മനസ്സില്‍ ഉണ്ടാകാവുന്ന ദുഖത്തിന്റെ തീക്ഷ്ണത കുറക്കാന്‍ തന്നെ....

vinus said...

ശെരിയാണ് ഇനി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇൻക്രെഡിബ്‌ൾ ഇന്ത്യയെ ഡെയ്‌ഞ്ചറസ്സ്‌ ഇന്ത്യ ആക്കുന്നതിൽ കേരളം അതിന്റെ വിലപ്പെട്ട സംഭാവന നൽകിയിരിക്കുന്നു. മനുഷ്യജീവനു ഇത്രയും വിലയില്ലാത്ത എന്നാൽ ഇത്രയും പ്രബുദ്ധരായ ആളുകൾ ഉള്ള ഒരു നാട്‌ വേറേ ഉണ്ടാവാൻ വഴി ഇല്ല മരിച്ചവരുടെ ബന്ധുക്കളോടു നമ്മുടെ കെടുകാര്യസ്‌ഥതയുടെ പേരിൽ നമുക്കു മാപ്പ്‌ പറയാം.ചാനലുകാർ അവരുടെ പണി എടുക്കട്ടെ വയറ്റുപിഴപ്പ്‌.

പക്ഷെ നമുക്കാവശ്യം ആസിയൻ കരാറിനെതിരെ ഉള്ള മനുഷ്യ ചങ്ങല അല്ല എന്ന് തിരിച്ചറിയാൻ നമ്മൾ ഇനിയും എത്ര കാലം?
ആസിയൻ കരാർ (അമ്മച്ചിയാണെ എന്താന്നു എനിക്കറീല്ല)വന്നാലും ഇല്ലെലും എനിക്കൊരു ചുക്കും വരാനില്ല(ബഹു ഭൂരിപക്ഷം മലയാളികൾക്കും എന്നാ എന്റെ മണ്ടൻ മനസ്സി തോന്നണത്‌) ഇനി വന്നാ ഞാനതങ്ങു സഹിച്ചു പക്ഷെ ഈ
കഴിഞ്ഞ ദിവസങ്ങളിൽ ടി വി തുറന്നപ്പൊ കണ്ട കാഴ്ചകൾ ഇനി ഒരിക്കലും ആവർത്തിക്കരുതെ എന്ന അഗ്രഹം ഉണ്ട്‌ അതിനൊരു ചങ്ങല തീർക്കാൻ എന്തെ ആർക്കും തോനാത്തത്‌ ?
സംഭവിച്ചു പോയതിന്റെ പോസ്റ്റ്‌മോർട്ടം നടത്തി സമയം കളയാതെ ഇനി ഇതുപോലെ ഒരു കഴ്ച നമുക്കു സമ്മാനിക്കില്ലെന്നു ഉറപ്പു തരാൻ ഉള്ള തന്റെടം ആരെലും കാണിച്ചിരുന്നെൽ! ..

News@Kerala said...
This comment has been removed by the author.
നീമ said...

എന്നും എന്തെല്ലാമോ നഷ്ടപെടുന്നു ...

വേദനിക്കാന്‍ സമയമില്ല നെട്ടോട്ടം മാത്രം ...

ഒരു ദേശത്തിന്റെ കഥ !!!!!!!!!! said...

തിരക്കായിരുന്നു !!!! സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളെ സശ്രദ്ധം വീക്ഷിക്കുന്നതില്‍ അഭിനന്ദനം അറിയിക്കുന്നു .
(ഒരു മലയാളിപ്പരിഷയുടെ ആതമാരോദനം വായിച്ചിരുന്നു . ) അതിനു കൂടിയുള്ള കമന്റ്‌ ആണിത് . വീക്ഷണങ്ങളും ആക്ഷേപങ്ങളും ഇനിയും പോരട്ടെ .

പാലക്കുഴി said...

വരാനുള്ള ദുരന്തങള്‍ വന്നതിനു ശേഷമാ നമ്മുടെ നാട്ടില്‍ സുരക്ഷയെ കുറിച്ച് അദികാരികള്‍ ചിന്തിക്കാറുള്ളു.......നഷ്ടപ്പെട്ടവരുടെ കണ്ണീരില്‍ ഞാനും പങ്കുചേരുന്നു

നന്ദ വര്‍മ said...

ചാനല്‍ പരുന്തുകള്‍ക്ക് ഒരു അത്താഴവിരുന്നു എന്നതില്‍ കവിഞ്ഞ് ദുരന്തങ്ങള്‍ക്ക് പ്രസക്തിയില്ലതവുന്നു ..എന്ത് ചെയ്യും നാം ..ഈ മലയാളികള്‍ എങ്ങോട്ടാണ് പോകുന്നത്..മരണത്തിനുമുന്നില്‍ മലയാളിത്തമുണ്ടോ ..?

ഗൗരിനാഥന്‍ said...

മരണത്തിനെന്ത് ദേശഭേദം... ആദരാജ്ഞലികള്‍

KaaRNOr (കാര്‍ന്നോര്) said...

നിരക്ഷരന്റെ ആശയത്തോട് യോജിക്കുന്നെങ്കിലും “മലയാളികള്‍ ഇല്ല” എന്ന മാധ്യമപ്രയോഗത്തോട് യോജിക്കുന്നില്ല.

പകരം “മരിച്ചവര്‍ / അപകടത്തില്‍ പെട്ടവര്‍ .... സംസ്ഥാനക്കാരാണ്” എന്നു പറയാമായിരുന്നു

പ്രാദേശിക വാദം തോന്നാത്ത ആശയവിനിമയം ആണ് അഭികാമ്യം